സൗദിയിൽ ആഭ്യന്തര വിനോദസഞ്ചാര മേഖലയിൽ വൻ കുതിപ്പ്

റി​യാ​ദ്: 2026െൻ​റ ആ​ദ്യ പാ​ദ​ത്തി​ൽ സൗ​ദി അ​റേ​ബ്യ​യി​ലെ ആ​ഭ്യ​ന്ത​ര വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ൽ ശ്ര​ദ്ധേ​യ​മാ​യ വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി. ടൂ​റി​സം മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ട പ്രാ​ഥ​മി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​രം, വ​ർ​ഷ​ത്തി​​ന്റെ ആ​ദ്യ മൂ​ന്ന് മാ​സ​ങ്ങ​ളി​ൽ ഏ​ക​ദേ​ശം 2.89 കോ​ടി ആ​ഭ്യ​ന്ത​ര വി​നോ​ദ​സ​ഞ്ചാ​രി​ക​ളാ​ണ് രാ​ജ്യ​ത്തി​​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച​ത്. 2025ലെ ​ഇ​തേ കാ​ല​യ​ള​വി​നെ അ​പേ​ക്ഷി​ച്ച് സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണ​ത്തി​ൽ 16 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണ​ത്തി​നൊ​പ്പം ടൂ​റി​സം വ​ഴി​യു​ള്ള വ​രു​മാ​ന​ത്തി​ലും വ​ർ​ധ​ന​വു​ണ്ടാ​യി​ട്ടു​ണ്ട്. ആ​ഭ്യ​ന്ത​ര വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ ആ​കെ ചെ​ല​വ് എ​ട്ട് ശ​ത​മാ​നം വ​ർ​ധി​ച്ച് 34,70 കോ​ടി സൗ​ദി റി​യാ​ലി​ൽ എ​ത്തി. പ്രാ​ദേ​ശി​ക​മാ​യ ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ൾ​ക്കി​ട​യി​ലും കൈ​വ​രി​ച്ച ഈ ​നേ​ട്ടം, സൗ​ദി ടൂ​റി​സം മേ​ഖ​ല​യു​ടെ ക​രു​ത്തും പ്ര​തി​സ​ന്ധി​ക​ളെ അ​തി​ജീ​വി​ക്കാ​നു​ള്ള ശേ​ഷി​യു​മാ​ണ് വ്യ​ക്ത​മാ​ക്കു​ന്ന​തെ​ന്ന് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. വി​പ​ണി​യി​ലെ സ്ഥി​ര​ത​യും വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ തു​ട​ർ​ച്ച​യാ​യ ഒ​ഴു​ക്കും ഈ ​മേ​ഖ​ല​ക്ക് കൂ​ടു​ത​ൽ ക​രു​ത്തേ​കു​ന്നു.

ഹോ​സ്പി​റ്റാ​ലി​റ്റി മേ​ഖ​ല​യി​ലും മി​ക​ച്ച മു​ന്നേ​റ്റ​മാ​ണ് ദൃ​ശ്യ​മാ​കു​ന്ന​ത്. 2026 ആ​ദ്യ പാ​ദ​ത്തി​ൽ രാ​ജ്യ​ത്തെ ടൂ​റി​സ്​​റ്റ്​ ഹോ​സ്പി​റ്റാ​ലി​റ്റി സ്ഥാ​പ​ന​ങ്ങ​ളി​ലെ ശ​രാ​ശ​രി താ​മ​സം 59 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നു. ഏ​റ്റ​വും കൂ​ടു​ത​ൽ സ​ന്ദ​ർ​ശ​ക​ർ എ​ത്തി​യ സ്ഥ​ല​ങ്ങ​ളി​ൽ 82 ശ​ത​മാ​നം ഒ​ക്യു​പ​ൻ​സി നി​ര​ക്കോ​ടെ മ​ദീ​ന​യാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. 60 ശ​ത​മാ​നം നി​ര​ക്കു​മാ​യി മ​ക്ക ര​ണ്ടാം സ്ഥാ​ന​ത്തും 59 ശ​ത​മാ​ന​വു​മാ​യി ജി​ദ്ദ മൂ​ന്നാം സ്ഥാ​ന​ത്തു​മു​ണ്ട്. സൗ​ദി ടൂ​റി​സം വി​പ​ണി​യു​ടെ ശ​ക്തി​യും വ​ള​ർ​ച്ചാ പാ​ത നി​ല​നി​ർ​ത്താ​നു​ള്ള ക​ഴി​വും ഈ ​സൂ​ച​ക​ങ്ങ​ൾ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​താ​യി ടൂ​റി​സം മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

2026െൻ​റ ആ​ദ്യ പാ​ദ​ത്തി​ലെ എ​ല്ലാ സൂ​ച​ക​ങ്ങ​ളും ഉ​ൾ​ക്കൊ​ള്ളു​ന്ന സ​മ​ഗ്ര​മാ​യ റി​പ്പോ​ർ​ട്ട് മ​ന്ത്രാ​ല​യം ത​യ്യാ​റാ​ക്കി വ​രി​ക​യാ​ണ്. ഇ​ത് ഉ​ട​ൻ ത​ന്നെ മ​ന്ത്രാ​ല​യ​ത്തി​െൻറ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റി​ലൂ​ടെ​യും സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ​യും പ്ര​സി​ദ്ധീ​ക​രി​ക്കും.

Tags:    
News Summary - Saudi Arabia sees huge surge in domestic tourism sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.