സൗ​ദി തു​റ​മു​ഖ​ങ്ങ​ളി​ൽ ച​ര​ക്കു​ക​ളു​ടെ സ്റ്റോ​റേ​ജ് ചാ​ർ​ജ് ഇ​ള​വ് നീ​ട്ടി

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ലെ പ്ര​ധാ​ന തു​റ​മു​ഖ​ങ്ങ​ളി​ൽ ച​ര​ക്കു​ക​ൾ സൂ​ക്ഷി​ക്കു​ന്ന​തി​നു​ള്ള സ്​​റ്റോ​റേ​ജ് ചാ​ർ​ജ് ഇ​ള​വ് കാ​ലാ​വ​ധി 60 ദി​വ​സ​ത്തേ​ക്ക് നീ​ട്ടി​ക്കൊ​ണ്ട് ജ​ന​റ​ൽ അ​തോ​റി​റ്റി ഓ​ഫ് പോ​ർ​ട്സ് (മ​വാ​നി) പു​തി​യ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു.

മാ​ർ​ച്ച് 26 മു​ത​ൽ ഈ ​പ​രി​ഷ്ക​രി​ച്ച ഇ​ള​വു​ക​ൾ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​താ​യി അ​തോ​റി​റ്റി അ​റി​യി​ച്ചു. ദ​മ്മാ​മി​ലെ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ് തു​റ​മു​ഖം, ജു​ബൈ​ൽ വാ​ണി​ജ്യ തു​റ​മു​ഖം എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​ത്തു​ന്ന ട്രാ​ൻ​സി​റ്റ്, ട്രാ​ൻ​സ്ഷി​പ്പ്മെൻറ്​ ക​ണ്ടെ​യ്ന​റു​ക​ൾ, ഫ്ലാ​റ്റ്ബെ​ഡു​ക​ൾ, ട്രെ​യി​ല​റു​ക​ൾ, സ്​​റ്റാ​ൻ​ഡേ​ർ​ഡ് ക​ണ്ടെ​യ്ന​റു​ക​ൾ എ​ന്നി​വ​ക്കു​ള്ള ഇ​ള​വ് കാ​ലാ​വ​ധി 60 ദി​വ​സ​മാ​യി വ​ർ​ദ്ധി​പ്പി​ച്ചു.

ഇ​ൻ​റ​ർ​നാ​ഷ​ന​ൽ മാ​രി​ടൈം ഡേ​ഞ്ച​റ​സ് ഗു​ഡ്‌​സ് (ഐ.​എം.​ഡി.​ജി) കോ​ഡി​ൽ ഉ​ൾ​പ്പെ​ട്ട ഭൂ​രി​ഭാ​ഗം വി​ഭാ​ഗ​ങ്ങ​ൾ​ക്കും ഈ 60 ​ദി​വ​സ​ത്തെ ഇ​ള​വ് ബാ​ധ​ക​മാ​ണ്. എ​ന്നാ​ൽ, സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ൽ കാ​റ്റ​ഗ​റി ഒ​ന്ന്, അ​ഞ്ച്, ഏ​ഴ്​ എ​ന്നി​വ​യ്ക്ക് പ്ര​ത്യേ​ക നി​ബ​ന്ധ​ന​ക​ൾ തു​ട​രും.

അ​തേ​സ​മ​യം ദ​മ്മാം കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ് തു​റ​മു​ഖം, ജു​ബൈ​ൽ വാ​ണി​ജ്യ തു​റ​മു​ഖം എ​ന്നി​വി​ട​ങ്ങ​ളി​ലെ ഐ.​എം.​ഡി.​ജി കാ​റ്റ​ഗ​റി ഒ​ന്ന്, അ​ഞ്ച്, ഏ​ഴ്​ വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ട്ട ട്രാ​ൻ​സി​റ്റ് ച​ര​ക്കു​ക​ൾ​ക്കും ക​ണ്ടെ​യ്ന​റു​ക​ൾ​ക്കും 60 ദി​വ​സ​ത്തെ ഇ​ള​വ് അ​നു​വ​ദി​ക്കും. സൗ​ദി​യി​ലെ ച​ര​ക്ക് നീ​ക്കം സു​ഗ​മ​മാ​ക്കു​ന്ന​തി​നും വ്യാ​പാ​ര മേ​ഖ​ല​യ്ക്ക് കൂ​ടു​ത​ൽ പി​ന്തു​ണ ന​ൽ​കു​ന്ന​തി​നു​മാ​ണ് ഈ ​പു​തി​യ പ​രി​ഷ്കാ​ര​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന് മ​വാ​നി​യു​ടെ ഔ​ദ്യോ​ഗി​ക സ​ർ​ക്കു​ല​റി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

Tags:    
News Summary - Saudi Arabia extends exemption on storage charges for vessels at ports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.