റിയാദ്: യുദ്ധം അവസാനിപ്പിക്കുന്നതിനും ഹുർമുസ് കടലിടുക്കിലെ കപ്പൽയാത്ര സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള ചർച്ചകൾക്ക് തിരക്ക് കൂട്ടേണ്ടതില്ലെന്ന യു.എസ് പ്രസിഡന്റിെൻറ നിലപാടിനെ സൗദി അറേബ്യ സ്വാഗതം ചെയ്തു. മേഖലയുടെ സുരക്ഷക്കും സ്ഥിരതക്കും സഹായകമാകുന്ന രീതിയിൽ എല്ലാ തർക്കവിഷയങ്ങളും പരിഹരിക്കാൻ ഈ തീരുമാനം ഉപകരിക്കുമെന്നാണ് സൗദിയുടെ വിലയിരുത്തൽ. യുദ്ധം അവസാനിപ്പിച്ച്, ഹുർമുസ് കടലിടുക്കിലെ സുരക്ഷയും നാവിഗേഷൻ സ്വാതന്ത്ര്യവും ഈ വർഷം ഫെബ്രുവരി 28ന് മുമ്പുള്ള പഴയ സ്ഥിതിയിലേക്ക് പുനഃസ്ഥാപിക്കുകയാണ് പ്രധാന ലക്ഷ്യം.
ഇതിനായി ഒരു ശാശ്വത കരാറിലെത്താൻ ചർച്ചകൾക്ക് അധിക സമയം നൽകിയ യു.എസ് പ്രസിഡന്റിെൻറ മറുപടിയെ രാജ്യം വളരെയധികം വിലമതിക്കുന്നതായി സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ വ്യക്തമാക്കി. വിഷയത്തിൽ പാകിസ്താൻ തുടർച്ചയായി നടത്തുന്ന മധ്യസ്ഥ ശ്രമങ്ങൾക്ക് അദ്ദേഹം പ്രത്യേകം നന്ദി അറിയിക്കുകയും ചെയ്തു. മേഖലയിൽ സംഘർഷം രൂക്ഷമാകുന്നതിെൻറ ഗുരുതര പ്രത്യാഘാതങ്ങൾ ഒഴിവാക്കാൻ ഇറാൻ ഈ അവസരം വിനിയോഗിക്കുമെന്നാണ് സൗദി അറേബ്യയുടെ പ്രതീക്ഷ. മേഖലയിലും ലോകത്തും ശാശ്വത സമാധാനം കൈവരിക്കുന്ന സമഗ്രമായ ഒരു കരാറിലേക്ക് ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമങ്ങളോട് ഇറാൻ ഉടൻ അനുകൂലമായി പ്രതികരിക്കുമെന്നും വിദേശകാര്യ മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.