സ്വന്തം ലേഖകൻ
റിയാദ്: വിവിധ തരം സെയിൽസ് വിസകളിൽ മറ്റ് ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഒമാനിലേക്ക് പ്രവേശിക്കാൻ ഓൺ അറൈവൽ വിസ. മാര്‍ക്കറ്റിങ് എക്സിക്യൂട്ടിവ്, സെയില്‍സ് മാനേജര്‍, സെയില്‍സ് പ്രമോട്ടര്‍, മാര്‍ക്കറ്റിങ് മാനേജര്‍, സെയില്‍സ് എക്സിക്യൂട്ടിവ് തുടങ്ങി കമേഴ്സ്യൽ തസ്തികകളിൽ ജോലി ചെയ്യുന്നവർക്കാണ് ഒമാനിലേക്കുള്ള യാത്ര കൂടുതൽ സുഗമമാക്കിയത്. യാത്രവിലക്കുള്ള രാജ്യങ്ങളിൽനിന്നൊഴികെ വരുന്ന വിദേശികൾക്ക് ഒമാനിൽ ഓൺ അറൈവൽ വിസ ലഭ്യമാകും.
ഒമാൻ വിമാനത്താവള അധികൃതർ വിമാന കമ്പനികള്‍ക്കും ട്രാവല്‍ ഏജന്‍സികള്‍ക്കും നല്കിയ സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. റോയല്‍ ഒമാന്‍ പൊലീസ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പാസ്പോര്ട്ട്സ് ആൻഡ് റസിഡന്‍സ് വിഭാഗത്തിന്റെ നിര്‍ദേശപ്രകാരമാണ് ഒമാന്‍ എയര്‍പോര്‍ട്ട്സ് വിഭാഗം സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്. നേരത്തെ ഇത്, ഏത് രാജ്യങ്ങളിലാണോ വിസയുള്ളത് അവിടെ നിന്നും വരുന്നവർക്ക് മാത്രമേ ലഭ്യമായിരുന്നുള്ളൂ. ഇത്തരത്തിൽ വിസയില്ലാതെ ഒമാനിലെത്താൻ ജി.സി.സി രാജ്യങ്ങളിലെ വിസക്ക് ചുരുങ്ങിയത് മൂന്നു മാസത്തെയെങ്കിലും കാലാവധി ഉണ്ടായിരിക്കണം. യാത്രവിലക്കുള്ള രാജ്യങ്ങളിലെ പൗരന്മാർക്ക് ഈ സേവനം ലഭ്യമായിരിക്കില്ല. മലയാളികളടക്കമുള്ള പ്രവാസികൾക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണ് പുതിയ നിയമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.