വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ റി​യാ​ദ് കൗ​ൺ​സി​ൽ ന​ഴ്സ​സ് ദി​നാ​ഘോ​ഷം 

വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ റി​യാ​ദ് കൗ​ൺ​സി​ൽ ന​ഴ്സ​സ് ദി​നാ​ഘോ​ഷം

റി​യാ​ദ്: വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ റി​യാ​ദ് കൗ​ൺ​സി​ൽ അ​ന്താ​രാ​ഷ്​​ട്ര ന​ഴ്സ​സ് ദി​നം വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. കിം​സ് ഹെ​ൽ​ത്ത് ജ​രീ​ർ മെ​ഡി​ക്ക​ൽ സെൻറ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ, റി​യാ​ദി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന ന​ഴ്സു​മാ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കു​ക​യും, അ​വ​ർ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു.

റി​യാ​ദ് കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി റി​യാ​സ് വ​ണ്ടൂ​ർ ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി​യ ച​ട​ങ്ങി​ൽ, വു​മ​ൺ​സ് ഫോ​റം കോ​ഓ​ഡി​നേ​റ്റ​ർ അ​ഞ്ജു അ​നി​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മി​ഡി​ൽ ഈ​സ്​​റ്റ്​ റീ​ജ്യ​ൻ പ്ര​സി​ഡ​ൻ​റ്​ ക​ബീ​ർ പ​ട്ടാ​മ്പി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഗ്ലോ​ബ​ൽ വു​മ​ൺ​സ് ഫോ​റം കോ​ഓ​ഡി​നേ​റ്റ​ർ വ​ല്ലി ജോ​സ് ച​ട​ങ്ങി​ൽ ന​ഴ്സ​സ് ദി​ന സ​ന്ദേ​ശം ന​ൽ​കി. ഇ​ബ്രാ​ഹീം സു​ബ്ഹാ​ൻ, നൗ​ഷാ​ദ് ആ​ലു​വ, ഷാ​ഫി, നി​ഹാ​ൽ ആ​ല​ത്തൂ​ർ, അ​ൻ​സാ​ർ വ​ർ​ക്ക​ല, മി​നു​ജ മു​ഹ​മ്മ​ദ്, സ​ജി​ന സ​ലീം, ഷിം​ന ജോ​സ​ഫ്, ദി​വ്യ ഭാ​സ്ക​ര​ൻ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു. ബ​ഷീ​ർ ക​രോ​ളം, ഷം​നാ​ദ് കു​ള​ത്തു​പ്പു​ഴ, ഉ​മ​റ​ലി അ​ക്ബ​ർ, ത​ങ്ക​ച്ച​ൻ വ​ർ​ഗീ​സ്, ജി​തേ​ഷ്, വ​ർ​ഗീ​സ് പി. ​ത​ങ്ക​ച്ച​ൻ, സ​ലീ​ന മാ​ത്യു, ജോ​യ്സ്, ഷ​മീ​ന അ​ൻ​സാ​ർ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ജോ.​ ​സെ​ക്ര​ട്ട​റി സ​നീ​ഷ് ന​സീ​ർ ന​ന്ദി പ​റ​ഞ്ഞു. 

Tags:    
News Summary - Nurses Day celebration at World Malayali Federation Riyadh Council

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.