എൻ.ആർ.കെ ഫോറത്തിന് പുതിയ രക്ഷാധികാരികളെ തെരഞ്ഞെടുത്തു

റിയാദ്: റിയാദിലെ മലയാളി സംഘടനകളുടെ പൊതുവേദിയായ എൻ.ആർ.കെ. ഫോറത്തിന് പുതിയ രക്ഷാധികാരികളെ ചുമതലപ്പെടുത്തി. ടി.എം. അഹമ്മദ് കോയ (ഫ്ലീരിയ ഗ്രൂപ്പ്), വി.കെ. രാമചന്ദ്രൻ (അറാബ്കോ), പ്രമുഖ സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് എന്നിവരാണ് പുതിയ രക്ഷാധികാരികൾ. ബത്​ഹ ഡി പാലസ് ഹോട്ടലിൽ ചേർന്ന ഫോറത്തി​െൻറ നിർവാഹക സമിതി യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. റിയാദിലെ മുഴുവൻ മലയാളി സംഘടനകളെയും എൻ.ആർ.കെ ഫോറത്തി​െൻറ കുടക്കീഴിൽ ഒന്നിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കായി പ്രത്യേക സബ് കമ്മിറ്റിയും യോഗത്തിൽ രൂപവത്​കരിച്ചു.

സംഘടനകളുമായി ബന്ധപ്പെടുന്നതിനായി അഡ്വ. അബ്​ദുൽ ജലീൽ (റിയാദ് ഇന്ത്യൻ ഇസ്​ലാഹി സെൻറർ), നാസർ കാരകുന്ന് (കേളി), സുധീർ കുമ്മിൾ (നവോദയ), ജോൺ ക്ലീറ്റസ് കുന്നുകുഴി (റിയ), അബ്​ദുൽ അസീസ് വെങ്കിട്ട (സി.എച്ച്. സെൻറർ) എന്നിവരടങ്ങുന്നതാണ് സബ് കമ്മിറ്റി.

നിർവാഹക സമിതി യോഗത്തിൽ വൈസ് ചെയർമാൻ ഷുഹൈബ് പനങ്ങാങ്ങര അധ്യക്ഷത വഹിച്ചു. കൺവീനർ സുരേന്ദ്രൻ കൂട്ടായി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. യോഗത്തിൽ റഹ്‌മാൻ മുനമ്പത്ത്, അഡ്വ. അബ്​ദുൽ ജലീൽ, അലി ആലുവ, മുജീബ് ഉപ്പട, സുധീർ കുമ്മിൾ, കൃഷ്ണ കുമാർ, അഷ്‌റഫ്‌ മൂവാറ്റുപുഴ, ബാലുക്കുട്ടൻ, നസീർ മുള്ളൂർക്കര, അബ്​ദുൽ അസീസ് വെങ്കിട്ട, ഷാജു പത്തനാപുരം, ഗഫൂർ കൊയിലാണ്ടി, ഷഫീറലി, നിസാം, നാസർ കാരകുന്ന് തുടങ്ങിയവർ സംസാരിച്ചു. ജോയിൻറ്​ ട്രഷറർ യഹ്‌യ കൊടുങ്ങല്ലൂർ നന്ദി രേഖപ്പെടുത്തി.

Tags:    
News Summary - NRK Forum elects new patrons

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.