വേൾഡ് മലയാളി ഫെഡറേഷൻ ജിദ്ദ കൗൺസിൽ സംഘടിപ്പിച്ച നോർക്ക ബോധവൽകരണ സെമിനാർ
ജിദ്ദ: പ്രവാസി മലയാളികൾക്കായി നോർക്ക റൂട്ട്സ് വഴി ലഭ്യമാകുന്ന വിവിധ സേവനങ്ങളെയും ആനുകൂല്യങ്ങളെയും കുറിച്ച് പ്രവാസികളിൽ അവബോധം സൃഷ്ടിക്കുന്നതിനായി വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യു.എം.എഫ്) ജിദ്ദ കൗൺസിൽ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. ഓൺലൈൻ സൂം പ്ലാറ്റ്ഫോം വഴി നടന്ന വിജ്ഞാനപ്രദമായ പരിപാടിയിൽ ജിദ്ദ കൗൺസിൽ പ്രസിഡൻറ് സജി കുര്യക്കോസ് അധ്യക്ഷത വഹിച്ചു.
ഗ്ലോബൽ പ്രസിഡൻറ് ഡോ. ആനി ലിബു ചടങ്ങിൽ ആശംസകൾ നേർന്നു. പ്രോഗ്രാം കോഓഡിനേറ്റർ നൗഷാദ് ഇസ്മാഈൽ പരിപാടിയെ കുറിച്ച് വിശദീകരിക്കുകയും സെമിനാർ അവതാരകരെ പരിചയപ്പെടുത്തുകയും ചെയ്തു. നോർക്ക റൂട്ട്സിനെ പ്രതിനിധീകരിച്ച് ഐ.ഡി കാർഡ് ആൻഡ് ഇൻഷുറൻസ് ഡിവിഷൻ സീനിയർ ഓഫീസർ എൻ.സി. ശ്രീജ, സെക്ഷൻ ഓഫീസർ കെ. രമണി എന്നിവർ പ്രവാസികൾക്ക് ലഭിക്കുന്ന വിവിധ പദ്ധതികളെക്കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചും വിശദമായ ക്ലാസുകൾ നയിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾ ഓൺലൈനായി സെമിനാറിൽ പങ്കെടുത്തു.
വിഷയാവതരണത്തിന് ശേഷം നടന്ന ചോദ്യോത്തര വേളയിൽ പങ്കെടുത്തവരുടെ സംശയങ്ങൾക്ക് വിദഗ്ധർ മറുപടി നൽകി. സെമിനാർ മികച്ച രീതിയിൽ അവതരിപ്പിച്ചവർക്കുള്ള സംഘടനയുടെ സ്നേഹോപഹാരം നൗഷാദ് ഇസ്മാഈൽ, മുഹമ്മദ് സുബൈർ എന്നിവർ ചേർന്ന് കൈമാറി. സെക്രട്ടറി യൂനസ് കാട്ടൂർ സ്വാഗതവും ട്രഷറർ ശിവാനന്ദൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.