ഭാസ്കരൻ
Posted On
date_range Updated On
date_range നിലമ്പൂർ സ്വദേശി ജിദ്ദയിൽ നിര്യാതനായി
ജിദ്ദ: മലപ്പുറം നിലമ്പൂർ പൂക്കോട്ടുംപാടം പാറക്കപാടം സ്വദേശി കരിക്കാട്ട് ഭാസ്കരൻ (60) ജിദ്ദയിൽ നിര്യാതനായി. മസ്തിഷ്കാഘാതത്തെ തുടർന്ന് ജിദ്ദയിലെ ഹസ്സൻ ഗസ്സാവി ആശുപത്രിയിൽ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ശനിയാഴ്ചയായിരുന്നു അന്ത്യം. കഴിഞ്ഞ 20 വർഷമായി ജിദ്ദയിലെ ബലദിൽ ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. വേലുക്കുട്ടിയാണ് പിതാവ്, മാതാവ്: പത്മാവതി. ഭാര്യ: ബീന. മക്കൾ: ശരത്, കാവ്യ.
ആശുപത്രിയിലെയും മറ്റ് നയതന്ത്ര കാര്യാലയങ്ങളിലെയും നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. ആവശ്യമായ നിയമസഹായങ്ങളുമായി ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ് രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.