ഫസീല ശിഹാബ് (പ്രസി.), സക്കീന അബൂബക്കർ (ജന. സെക്ര.), ഷബ്ന ബഷീർ (ട്രഷ.)
ജുബൈൽ: കെ.എം.സി.സി ജുബൈൽ സെൻട്രൽ കമ്മിറ്റിയുടെ കീഴിലുള്ള വനിതാ വിങ്ങിന് പുതിയ നേതൃത്വം നിലവിൽ വന്നു. ജുബൈൽ ഹോസ്പിറ്റൽ ഏരിയ കെ.എം.സി.സി പ്രസിഡൻറ് അബൂബക്കർ കാസർകോടിെൻറ വസതിയിൽ വെച്ചാണ് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കുന്നതിനുള്ള കൺവൻഷൻ സംഘടിപ്പിച്ചത്. ബകിഴക്കൻ പ്രവിശ്യയിലെയും ജുബൈലിലെയും വനിതാ പ്രവർത്തകരുടെയും കെ.എം.സി.സി നേതാക്കളുടെയും സാന്നിധ്യത്തിൽ കിഴക്കൻ പ്രവിശ്യാ കെ.എം.സി.സി സെക്രട്ടറി ശിഹാബ് കൊടുവള്ളി കൺവൻഷൻ ഉദ്ഘാടനം ചെയ്തു.
പുതിയ ഭാരവാഹികളായി ഫസീല ശിഹാബ് (പ്രസി.), സക്കീന അബൂബക്കർ (ജന. സെക്ര.), ഷബ്ന ബഷീർ (ട്രഷ.), ഷഹർബാൻ അബ്ദുൽഹമീദ് (ചെയർ.), നജില ഹസർ, സഫിയ അഷ്റഫ്, ഫാത്തിമ സുഹറ, ലൈല ഷെരീഫ്, മെഹറുന്നിസ ഫിറോസ് (വൈ. പ്രസി.), സജീന ശിഹാജ്, ഷഫീന നൗഫൽ, ഷക്കീല ഷാമിൽ, റിസാന ഫവാസ്, സജ്ന മുജീബ് (ജോ. സെക്ര.) എന്നിവരെ തെരഞ്ഞെടുത്തു. ഇതോടൊപ്പം കിഴക്കൻ പ്രവിശ്യാ കെ.എം.സി.സി വനിതാ വിങ് ഭാരവാഹികളായി നാജിറ ശംസുദ്ദീൻ, ഷിബിന സലാം എന്നിവരെയും കൺവൻഷനിൽ വെച്ച് തെരഞ്ഞെടുത്തു. ചടങ്ങിൽ സക്കീന അബൂബക്കർ സ്വാഗതവും ഷബ്ന ബഷീർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.