ഒ.ഐ.സി.സി അൽഅഹ്സ കമ്മിറ്റിയുടെ പുതിയ ഭാരവാഹികൾ
അൽഅഹ്സ: ഒ.ഐ.സി.സി അൽഅഹ്സ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം. ഫൈസൽ വാച്ചാക്കൽ (പ്രസി.), ഉമർ കോട്ടയിൽ (ജന. സെക്ര.), ഷിജോമോൻ വർഗീസ് (ട്രഷ.), നവാസ് കൊല്ലം, അർശദ് ദേശമംഗലം, റഫീഖ് വയനാട് (വൈ. പ്രസി.), നിസാം വടക്കേകോണം, റഷീദ് വരവൂർ (ജന. സെക്ര.), റിഹാന നിസാം, സബീന അഷ്റഫ്, ലിജു വർഗീസ്, അഫ്സൽ മേലേതിൽ, പി.എം. ഷാനീസ്, മൊയ്തു അടാടിയിൽ (സെക്ര.), ഷിബു സുകുമാരൻ (അസി. ട്രഷ.) എന്നിവരാണ് ഭാരവാഹികൾ.
എം.ബി. ഷാജു, ദിവാകരൻ കാഞ്ഞങ്ങാട്, എ.പി. അനീഷ്, മുരളീധരൻ പിള്ള, കെ.പി. നൗഷാദ്, വി.പി. സെബാസ്റ്റ്യൻ, അബ്ദുൽ ഷുക്കൂർ, റിജോ ഉലഹന്നാൻ, അബ്ദുൽ സലീം പോത്തൻകോട്, സാദിഖ് സലീം, അക്ബർ ഖാൻ, ഷിബു മുസ്തഫ എന്നിവർ നിർവാഹക സമിതി അംഗങ്ങളായും ശാഫി കുദിർ, പ്രസാദ് കരുനാഗപ്പള്ളി, നവാസ് കൊല്ലം, നിസാം വടക്കേകോണം, അഷ്റഫ് കരുവാത്ത്, സിജോ ജോസ്, അൻസിൽ അബ്ദുൽ ഖാദർ, ഹരി ശ്രീലകം, ഷാജി മാവേലിക്കര, ബിന്ദു ശിവപ്രസാദ്, അഖിലേഷ് ബാബു, ആസിഫ് ഖാൻ എന്നിവരെ ദമ്മാം റീജനൽ കമ്മിറ്റി മെംബർമാരായും തിരഞ്ഞെടുത്തു.
ഹുഫൂഫ് കബായൻ റിസോർട്ടിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾക്ക് റീജനൽ കമ്മിറ്റി ഭാരവാഹികളായ ഇ.കെ. സലീം, ശിഹാബ് കായാംകുളം, ഹനീഫ റാവുത്തർ, റഫീഖ് കൂട്ടിലങ്ങാടി എന്നിവർ നേതൃത്വം നൽകി. ഉമർ കോട്ടയിൽ അവതരിപ്പിച്ച ഭാരവാഹികളുടെ പാനൽ ജനറൽ ബോഡി കരഘോഷങ്ങളോടെ അംഗീകരിച്ചു. ഭാരവാഹികളെ ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് ബിജു കല്ലുമല അഭിവാദ്യം ചെയ്ത് സംസാരിച്ചു. നവാസ് കൊല്ലം സ്വാഗതവും ഫൈസൽ വാച്ചാക്കൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.