Posted On
date_range Updated On
date_range ഹൃദയാഘാതം; മലപ്പുറം കൊണ്ടോട്ടി സ്വദേശി ജിദ്ദയിൽ നിര്യാതനായി
ജിദ്ദ: ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം കൊണ്ടോട്ടി സ്വദേശി ജിദ്ദയിൽ നിര്യാതനായി. മുണ്ടക്കുളം സ്വദേശി കാരി ഉണ്ണിമോയീൻ എന്ന കുട്ടിക്ക (60) ആണ് ചൊവ്വാഴ്ച മരിച്ചത്.
ജിദ്ദ ഹയ്യ് നഈമിൽ മന്തിക്കടയിൽ ജീവനക്കാരനായ ഇദ്ദേഹം 33 വർഷമായി പ്രവാസിയാണ്. ഭാര്യ: സൈനബ, മക്കൾ: മുഹമ്മദ് അലി, ഖദീജ, ആമിനത്ത് ശരീഫ, മരുമക്കൾ: സൈതലവി അരി(മ്പ, സൈനുദ്ധീൻ (ജിദ്ദ).
ജിദ്ദ കിംഗ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ജിദ്ദയിൽ ഖബറടക്കും. മരണാനന്തര നിയമസഹായങ്ങൾക്കും മറ്റും കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.