ഡോ. ആഷിഖ് കളത്തിൽ (പ്രസി.), ഡോ. അജി വർഗീസ് (സെക്ര.), ഡോ. രമ്യ രാജേന്ദ്രൻ (ട്രഷ.), ഡോ. ഉസ്മാൻ മലയിൽ (രക്ഷാധി.)
ദമ്മാം: മലയാളി ഡോക്ടർമാരുടെ ദമ്മാമിലെ കൂട്ടായ്മയായ മലയാളി ഡോക്ടേഴ്സ് അസോസിയേഷെൻറ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. റോസ് ഓഡിറ്റോറിയത്തിൽ ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് പുതിയ കമ്മിറ്റിയെ ഐക്യകണ്ഠേന തെരഞ്ഞെടുത്തത്. ഡോ. ആഷിഖ് കളത്തിൽ (പ്രസി.), ഡോ. അജി വർഗീസ് (സെക്ര.), ഡോ. രമ്യ രാജേന്ദ്രൻ (ട്രഷ.), ഡോ. ഉസ്മാൻ മലയിൽ (രക്ഷാധി.) എന്നിവരാണ് പ്രധാന ഭാരവാഹികൾ. ഡോ. ഉസ്മാൻ മലയിലിെൻറ അധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ ഭൂരിപക്ഷം അംഗങ്ങളും പങ്കെടുത്തു. കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി ഡോ. ഇസ്മാഈൽ റൈറോത്തും വരവ് ചെലവ് കണക്കുകൾ ട്രഷറർ ഡോ. രമ്യ രാജേന്ദ്രനും അവതരിപ്പിച്ചു. അംഗങ്ങൾ റിപ്പോർട്ടും കണക്കുകളും അംഗീകരിച്ചു. പുതിയ ഭാരവാഹികൾക്ക് എല്ലാവിധ പിന്തുണയും നൽകണമെന്ന് മറുപടി പ്രസംഗത്തിൽ പ്രസിഡൻറ് ഡോ. ആഷിഖ് കളത്തിൽ അഭ്യർഥിച്ചു. വരും വർഷങ്ങളിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. മറ്റ് ഭാരവാഹികൾ: ഡോ. നിഷ, ഡോ. ഷിഹാബ്, ഡോ. സമീർ (വൈ. പ്രസി.), ഡോ. രഞ്ജിത്, ഡോ. ലിൻസ, ഡോ. സെബിൻ (ജോ. സെക്ര.). ഡോ. ഡോണ, ഡോ. യാസ്മിൻ, ഡോ. പ്രീതി, ഡോ. സുമയ്യ, ഡോ. മുഹ്സിന (വുമൺ കൺവീനർമാർ). ഡോ. ബിജു വർഗീസ്, ഡോ. പ്രിൻസ്, ഡോ. ഇസ്മാഈൽ റൈറോത്, ഡോ. മജീദ്, ഡോ. സലാം എന്നിവരാണ് ഉപദേശക സമിതി അംഗങ്ങൾ. യോഗത്തിൽ ഡോ. ഇസ്മാഈൽ റൈറോത് സ്വാഗതവും ഡോ. രമ്യ രാജേന്ദ്രൻ നന്ദിയും പറഞ്ഞു. ഡോ. ബിജു വർഗീസ്, ഡോ. ആഷിഖ് കളത്തിൽ, ഡോ. നൂർജഹാൻ എന്നിവർ യോഗത്തിന് നേതൃത്വം നൽകി. ഡോ. രമ്യ, ഡോ. അജി എന്നിവരായിരുന്നു പരിപാടിയുടെ അവതാരകർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.