Posted On
date_range Updated On
date_range മലയാളി യുവാവ് ഹൃദയസ്തംഭനം മൂലം റിയാദിൽ മരിച്ചു
റിയാദ്: ഹൃദയസ്തംഭനം മൂലം മലയാളി യുവാവ് റിയാദിൽ മരിച്ചു. റിയാദ് ബദീഅയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന കൊല്ലം കൊട്ടാരക്കര സ്വദേശി പുളിമൂട്ടിൽ വീട്ടിൽ ഷഹനാസ് (27) ആണ് മരിച്ചത്. സൗദിയിലെത്തിയിട്ട് രണ്ട് വർഷം. നാട്ടിൽ പോയിട്ടില്ല. അവിവാഹിതനാണ്. പിതാവ്: ബഷീർ കുട്ടി, മാതാവ്: നസീമ.
നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം സൗദിയിൽ ഖബറടക്കും. അതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ആക്റ്റിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, നൗഫൽ തിരൂർ, ജാഫർ ഹുദവി, കൊല്ലം ജില്ലാ കെ.എം.സി.സി ഭാരവാഹികളായ നജീബ് അഞ്ചൽ, ഫിറോസ് കൊട്ടിയം, ഷറഫുദ്ദീൻ കണ്ണോത്ത് എന്നിവർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.