നൗഫൽ (34)
Posted On
date_range Updated On
date_range സൗദിയിലേക്കുള്ള യാത്രാമധ്യേ മലയാളി ദുബൈയിൽ മരിച്ചു
ജിദ്ദ: സൗദിയിലേക്കുള്ള യാത്രാമധ്യേ മലയാളി ദുബൈയിൽ മരിച്ചു. അമൃത ടി.വി ജിദ്ദ റിപ്പോര്‍ട്ടര്‍ സുള്‍ഫിക്കര്‍ ഒതായിയുടെ ഇളയ സഹോദരന്‍ നൗഫല്‍ എന്ന കൊച്ചു (34) ആണ് മരിച്ചത്. മലപ്പുറം ഒതായി ചാത്തല്ലൂർ സ്വദേശിയാണ്. നാട്ടില്‍നിന്ന് സൗദിയിലേക്ക് വരാനായി ദുബൈയിലെത്തി ക്വാറൻറീനിൽ കഴിയുകയായിരുന്നു.
ഞായറാഴ്ച രാത്രി സൗദിയില്‍ എത്താൻ നിശ്ചയിച്ച് യാത്ര പുറപ്പെടും മുമ്പായിരുന്നു മരണം. പക്ഷാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ നൗഫലിനെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. ജിദ്ദയിലെ ഒരു ഐ.ടി കമ്പനിയിലായിരുന്നു ജോലി. ഭാര്യയും രണ്ട് മക്കളുമുണ്ട്. ഹബീബ് (ജിദ്ദ), ഷബീര്‍ എന്നിവരും സഹോദരന്മാരാണ്. കാഞ്ഞിരാല ഉസ്സന്‍ ബാപ്പു - ഫാത്തിമ ദമ്പതികളുടെ മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.