ജി​സാ​ൻ റി​യ​ൽ എ​ഫ്.​സി ക്ല​ബ്ബി​െൻറ ജ​ഴ്‌​സി പ്ര​കാ​ശ​നം ഹാ​രി​സ്‌ ക​ല്ലാ​യി​യും സു​ബീ​ർ പ​ര​പ്പ​ൻ​പോ​യി​ലും ചേ​ർ​ന്ന് നി​ർ​വ​ഹി​ക്കു​ന്നു

റി​യ​ൽ എ​ഫ്.​സി ജ​ഴ്‌​സി പ്ര​കാ​ശ​നം ചെ​യ്തു ജി​സാ​നി​ലെ കാ​യി​ക രം​ഗ​ത്ത് സ​ജീ​വ​മാ​യി മ​ല​യാ​ളി ക്ല​ബ്ബ്

ജി​സാ​ൻ: ജി​സാ​ൻ സൂ​ഖ്ദാ​ഖി​ലി ആ​സ്ഥാ​ന​മാ​യി ക​ല, കാ​യി​ക, സാം​സ്കാ​രി​ക, ജീ​വ​കാ​രു​ണ്യ മേ​ഖ​ല​ക​ളി​ൽ ദീ​ർ​ഘ​കാ​ല​മാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ റി​യ​ൽ എ​ഫ്.​സി പു​തി​യ ഫു​ട്ബാ​ൾ ജ​ഴ്‌​സി പു​റ​ത്തി​റ​ക്കി. സൂ​ഖ്ദാ​ഖി​ലി​ൽ വെ​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ ക്ല​ബ്ബ് ചെ​യ​ർ​മാ​ൻ ഹാ​രി​സ് ക​ല്ലാ​യി​യും സെ​ക്ര​ട്ട​റി സു​ബീ​ർ പ​ര​പ്പ​ൻ​പോ​യി​ലും ചേ​ർ​ന്ന് പ്ര​കാ​ശ​ന ക​ർ​മം നി​ർ​വ​ഹി​ച്ചു. ഇ​ബ്തി​ലാ​ൽ സ്വീ​റ്റ്സ് ആ​ണ് ടീ​മി​ന് വേ​ണ്ടി​യു​ള്ള ജ​ഴ്‌​സി സ്പോ​ൺ​സ​ർ ചെ​യ്ത​ത്.2006ൽ ​രൂ​പ​വ​ത്ക​രി​ച്ച ഈ ​ക്ല​ബ്ബ് ഇ​തി​നോ​ട​കം നി​ര​വ​ധി ടൂ​ർ​ണ​മെ​ന്റു​ക​ളി​ൽ പ​ങ്കെ​ടു​ക​യും ശ്ര​ദ്ധേ​യ​മാ​യ ഒ​ട്ട​ന​വ​ധി ട്രോ​ഫി​ക​ൾ ക​ര​സ്ഥ​മാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ഫു​ട്ബാ​ളി​ന് പു​റ​മെ വോ​ളി​ബോ​ൾ രം​ഗ​ത്തും ക്ല​ബ്ബി​െൻറ ടീം ​മി​ക​ച്ച നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ചി​ട്ടു​ണ്ട്. ച​ട​ങ്ങി​ൽ ക്ല​ബ്ബ് അം​ഗ​ങ്ങ​ളാ​യ മു​സാ​ഫി​ർ മു​ക്കം, അ​ക്ബ​ർ പ​റ​പ്പൂ​ർ, പി.​എ. സ​ലാം പെ​രു​മ​ണ്ണ, സ​ത്താ​ർ പൂ​ക്കോ​ട്ടൂ​ർ, ജം​ഷി വാ​ഴ​ക്കാ​ട്, സ്വാ​ലി​ഹ് ചെ​മ്മാ​ട്, റാ​ഫി ചെ​മ്മാ​ട്, നു​ഫൈ​ൽ, മു​ഫീ​ദ് കോ​ഴി​ക്കോ​ട്, ക​രീം ക​പ്പൂ​ർ, ബ​ഷീ​ർ ക​രി​ഞ്ചാ​പ്പാ​ടി, നാ​സ​ർ കൊ​ല്ലം, റാ​സി​ഖ് പ​തി​നാ​റു​ങ്ങ​ൽ, മു​ഹ​മ്മ​ദ​ലി പ​ഴ​യ​ന്നൂ​ർ, സ​ഹ​ദ് മൂ​ന്നി​യൂ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Malayalam club actively involved in Jizan's Kaika scene, Real FC jersey released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.