മലർവാടി റിയാദ് സെൻട്രൽ പ്രൊവിൻസ് കമ്മിറ്റി സംഘടിപ്പിച്ച ശിൽപശാലയിൽ പങ്കെടുത്തവർ

‘കുട്ടികൾ നാളെയുടെ വിധാതാക്കൾ’; റിയാദിൽ മലർവാടി മെ​ന്റേഴ്സ് ശിൽപശാല സംഘടിപ്പിച്ചു

റിയാദ്: മക്കളിൽ നന്മയുടെയും സ്നേഹത്തി​ന്റെയും മൂല്യങ്ങൾ വളർത്തുന്നതിൽ മെൻറർമാരുടെ പങ്ക് നിർണായകമാണെന്ന് ഓർമിപ്പിച്ച് മലർവാടി സെൻട്രൽ പ്രൊവിൻസ് കമ്മിറ്റി ഏകദിന ശിൽപശാല സംഘടിപ്പിച്ചു. റിയാദിൽ നടന്ന ചടങ്ങ് തനിമ കേന്ദ്ര വൈസ് പ്രസിഡൻറ്​ സിദ്ദിഖ് ബിൻ ജമാൽ ഉദ്ഘാടനം ചെയ്തു. പ്രക്ഷുബ്​ദമായ ഇന്നത്തെ സാഹചര്യത്തിൽ കുരുന്നുകളെ വഴിനടത്താൻ മെൻറർമാർ കൃത്യമായ പരിശീലനവും മുന്നൊരുക്കവും നടത്തണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നാളെയുടെ വിധാതാക്കളായ കുട്ടികളിലാണ് രാജ്യത്തി​ന്റെ പ്രതീക്ഷ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ശിൽപശാലയിൽ പ്രധാന സെഷനുകളിൽ പ്രമുഖ ട്രെയിനർമാരും റിസോഴ്സ് വ്യക്തികളും ക്ലാസുകൾക്ക് നേതൃത്വം നൽകി. ട്രെയിനറും സ്​റ്റുഡൻറ്​സ്​ ഇന്ത്യ കോഓഡിനേറ്ററുമായ ഹിഷാം പൊന്നാനി ‘മഞ്ഞുരുക്ക’ത്തിനും ഗ്രൂപ്പിങ്ങിനും നേതൃത്വം നൽകി. നബ്ഹാൻ അബ്​ദുല്ലത്തീഫ് ഖുർആൻ ക്ലാസെടുത്തു. മലർവാടിയുടെ നാഴികക്കല്ലുകളെയും വളർച്ചയെയും കുറിച്ച് സീനിയർ റിസോഴ്സ് അംഗങ്ങളായ അഷ്‌റഫ്‌ കൊടിഞ്ഞി, ഷുക്കൂർ പൂക്കയിൽ എന്നിവർ അവതരണം നടത്തി.

ക്യാമ്പ് അംഗങ്ങളെ പരിചയപ്പെടുത്തുകയും സർഗാത്മക രംഗത്തെ കഴിവുകൾ അനാവരണം ചെയ്യുകയും ചെയ്ത സെഷൻ എക്സിക്യൂട്ടീവ് അംഗം ഷാനിദ് അലി നയിച്ചു. പുതിയ പരിപാടികൾ ആവിഷ്കരിക്കുന്ന ബ്രെയിൻ സ്​റ്റോമിങ്​ പരിപാടിക്ക് അവതാരകനായ നിസാർ വാണിയമ്പലം നേതൃത്വം നൽകി. ഗ്രൂപ് ചർച്ചകളിൽ നിന്നുള്ള നിർദേശങ്ങൾ ആയിശ ഫീസ, ഷംനു ലുഖ്മാൻ, പ്രസി സഞ്ജു, അഷ്‌റഫ്‌ കൊടിഞ്ഞി എന്നിവർ സമർപ്പിച്ചു. സമാപന സെഷനിൽ മലർവാടി സെൻട്രൽ കമ്മിറ്റി കോഓഡിനേറ്റർ മുഹ്സിന അബ്​ദുൽ ഗഫൂർ നന്ദി പറഞ്ഞു. ഫൈസൽ കൊല്ലം, ആബിദ് സെയ്ൻ, റംസിയ അസ്‌ലം, അബ്​ദുറഹ്​മാൻ മൗണ്ടു, അഹ്ഫാൻ എന്നിവർ പരിപാടി നടത്തിപ്പിന്​ നേതൃത്വം നൽകി.

Tags:    
News Summary - Malarvadi Mentors workshop organized in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.