എം.എം കുട്ടി മൗലവിയുടെ ‘ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകൾ’ എന്ന പുസ്തകം അഹമ്മദ് പാളയാട്ട്, ജലീൽ കണ്ണമംഗലത്തിന് ആദ്യപ്രതി കൈമാറി പ്രകാശനം ചെയ്യുന്നു
ജിദ്ദ: കേരളത്തിലും പ്രവാസത്തിലും മത, രാഷ്ട്രീയ, സാമൂഹിക മേഖലകളിൽ ശ്രദ്ധേയ സാന്നിധ്യമായിരുന്ന കെ.എം.സി.സി ജിദ്ദ കമ്മിറ്റി മുൻ നേതാവ് എം.എം കുട്ടി മൗലവിയുടെ ജീവിതാനുഭവങ്ങൾ പകർത്തിയ ‘ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകൾ’ എന്ന ആത്മകഥാ ഗ്രന്ഥത്തിന്റെ സൗദി തല പ്രകാശനം ജിദ്ദയിൽ നടന്നു. കെ.എം.സി.സി ജിദ്ദ വേങ്ങര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിൽ നാഷനൽ കമ്മിറ്റി ട്രഷറർ അഹമ്മദ് പാളയാട്ട്, ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്റ് ജലീൽ കണ്ണമംഗലത്തിന് ആദ്യപ്രതി കൈമാറി പുസ്തകം പ്രകാശനം ചെയ്തു.
പൊതുസമ്മേളനം വേങ്ങര മണ്ഡലം മുസ്ലിംലീഗ് ജനറൽ സെക്രട്ടറി പി.കെ അലി അക്ബർ ഉദ്ഘാടനം ചെയ്തു. സമദ് ചോലക്കൽ അധ്യക്ഷത വഹിച്ചു. കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബൂബക്കർ അരിമ്പ്ര പുസ്തകം പരിചയപ്പെടുത്തി. എം.എം കുട്ടി മൗലവിയുടെ മത, സാമൂഹിക, രാഷ്ട്രീയ, പ്രവാസ മേഖലകളിലെ നിസ്വാർഥ സേവനങ്ങളും നേതൃത്വപാടവവും പുതിയ തലമുറയ്ക്ക് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.
കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി.പി മുസ്തഫ ഹജ്ജ് 2026 വളണ്ടിയർ സേവനത്തിൽ ശ്രദ്ധേയ പ്രവർത്തനം കാഴ്ചവെച്ച പ്രവർത്തകർക്കുള്ള ഉപഹാരങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. നാസർ വെളിയങ്കോട്, എ.കെ ബാവ വേങ്ങര, നസീർ വാവക്കുഞ്ഞ്, നാസർ മച്ചിങ്ങൽ, ഇസ്മായിൽ മുണ്ടുപറമ്പ്, ഇബ്രാഹിം കൊല്ലി, നൗഫൽ ഉള്ളാടൻ, ശിഹാബ് പുളിക്കൽ, അലി പാങ്ങാട്ട്, അഹമ്മദ് അച്ചനമ്പലം, സലാഹു വാളക്കുട, നാസർ കാരാടൻ, അഹമ്മദ് പറപ്പൂർ, നജ്മുദ്ധീൻ കണ്ണമംഗലം, മൻസൂർ ഊരകം, ഇബ്രാഹീം മുക്കിൽ, ഒ.സി ലത്തീഫ് എന്നിവർ സംസാരിച്ചു. നാസർ മമ്പുറം സ്വാഗതവും നൗഷാദലി പറപ്പൂർ നന്ദിയും പറഞ്ഞു. അഹമ്മദ് കുറ്റൂർ ഖിറാഅത്ത് നടത്തി. യൂനുസ് വേങ്ങര, കെ.സി ഷംസു, നാസർ പൊനക്കൻ, ആബിദ് വേങ്ങര, ഇ.കെ മുജഫർ, പി. ശിഹാബ്, റഷീദ് വേങ്ങര, അഷ്റഫ് ചുക്കൻ, ജലീൽ അടിവാരം, പി.കെ നാസർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.