Posted On
date_range Updated On
date_range ഹൃദയാഘാതം: കൊല്ലം സ്വദേശി ദമ്മാമിൽ മരിച്ചു
ദമ്മാം: ഹൃദയാഘാതത്തെ തുടർന്ന് കൊല്ലം സ്വദേശി ദമ്മാമിൽ മരിച്ചു. അഞ്ചല്‍ അഗസ്തിക്കോട് വലിയ വിളവീട്ടില്‍ പരേതനായ അബ്ദുല് അസീസിെൻറ മകന്‍ ഷാനവാസ് (44) ആണ് തിങ്കളാഴ്ച മരിച്ചത്. ദുബൈ ആസ്ഥാനമായ സ്വകാര്യ കമ്പനി ഉദ്യോഗസ്ഥനാണ്.
10 വര്‍ഷത്തോളമായി ഗള്‍ഫിലെ വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്യുകയായിരുന്നു. ഭാര്യ: നിഷിത. രണ്ട് കുട്ടികളുണ്ട്. ദമ്മാം സെന്‍ട്രല്‍ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.