കൊയിലാണ്ടി നാട്ടുകൂട്ടം ഓണാഘോഷ-സൗദി ദേശീയദിനാഘോഷ പരിപാടിയിലെ സാംസ്കാരിക സമ്മേളനം എഴുത്തുകാരൻ ജോസഫ് അതിരുങ്കൽ ഉദ്ഘാടനം ചെയ്യുന്നു
കൊയിലാണ്ടി നാട്ടുകൂട്ടം ഓണാഘോഷവും സൗദി ദേശീയ ദിനാഘോഷവും സംഘടിപ്പിച്ചു
റിയാദ്: കൊയിലാണ്ടി നാട്ടുകൂട്ടം റിയാദ് ചാപ്റ്റർ ഓണാഘോഷവും സൗദി ദേശീയ ദിനാഘോഷവും സംഘടിപ്പിച്ചു. ‘ഓണപ്പൂരം 2023’ എന്ന പേരിലാണ് ഓണാഘോഷം അരങ്ങേറിയത്. സൗദിയുടെ 93ാമത് ദേശീയദിന ആഘോഷ പരിപാടിയും ഇതോടൊപ്പം മലസിലെ പെപ്പർ ട്രീ ഹാളിൽ നടന്നു. സാംസ്കാരിക യോഗത്തിൽ ഗഫൂർ കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ ജോസഫ് അതിരുങ്കൽ ഉദ്ഘാടനം ചെയ്തു.
21ാമത് പ്രവാസി ഭാരതീയ കർമശ്രേഷ്ഠ കേരള പുരസ്കാര ജേതാവ് ഗഫൂർ കൊയിലാണ്ടിയെ രക്ഷാധികാരി സന്തോഷ് കെ. പെരുമ്പിൽ പൊന്നാട അണിയിച്ച് ആദരിച്ചു. സലിം കൊളക്കര, സുധീർ കുമ്മിൾ, നൗഷാദ് ആലുവ, നാസർ ലെയിസ്, അബ്ദുല്ല വല്ലാഞ്ചിറ, സുലൈമാൻ വിഴിഞ്ഞം, റഫീഖ് ഹസ്സൻ, അസ്ലം പാലത്ത്, ജയൻ കൊടുങ്ങല്ലൂർ, ഇസ്മാഈൽ പയ്യോളി, നിയാസ് പാനൂർ, മജീദ് പൂളക്കാടി, എം.ടി. ഹർഷാദ്, അഖ്നാസ് കരുനാഗപ്പള്ളി എന്നിവർ സംസാരിച്ചു.
സെക്രട്ടറി അഷ്റഫ് ബാലുശ്ശേരി സ്വാഗതവും ട്രഷറർ ജെയ്സൽ നന്മണ്ട നന്ദിയും പറഞ്ഞു. കലാപരിപാടികൾക്ക് ഹനീഫ ഊരള്ളൂർ നേതൃത്വം നൽകി. അൽതാഫ് കോഴിക്കോട്, സത്താർ മാവൂർ, ജലീൽ കൊച്ചിൻ, ശബാന ഹർഷാദ്, അഞ്ജലി സുധീർ, അക്ഷയ് സുധീർ, ഷിഹാബ് തൃശൂർ, അസർ മമ്പാട്, സൈൻ പച്ചക്കര, ഷിജു എന്നിവർ ഗാനം ആലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.