നവോദയ - കോടിയേരി ബാലകൃഷണൻ സമഗ്ര സംഭാവന അവാർഡ് സ്വാഗതസംഘം രൂപവത്കരണ യോഗം
ദമ്മാം: നവോദയ സാംസ്കാരിക വേദിയുടെ നാലാമത് നവോദയ - കോടിയേരി ബാലകൃഷ്ണൻ സമഗ്ര സംഭാവന അവാർഡ് (2026) പ്രഖ്യാപനവുമായി ബന്ധപ്പെട്ട് വിപുലമായ സ്വാഗതസംഘം രൂപവത്കരിച്ചു. ഒറ്റപ്പാലം സി.പി.എം ഏരിയാകമ്മിറ്റി ഓഫീസിൽ നടന്ന യോഗത്തിൽ നവോദയ മുൻ രക്ഷാധികാരിയും എൻ.ആർ.ഐ കമീഷൻ അംഗവുമായ എം.എം. നയീം അധ്യക്ഷത വഹിച്ചു.
സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു ഉദ്ഘാടനം നിർവഹിച്ചു. കാർഷിക മേഖലയിൽ സമഗ്ര സംഭാവനകൾ നൽകിയ ഒരു വ്യക്തിക്കോ അല്ലെങ്കിൽ സ്ഥാപനത്തിനോ ആണ് ഈ വർഷത്തെ സമഗ്ര സംഭാവന അവാർഡ് നൽകുന്നത്.
ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഇതോടൊപ്പം ഇതേ രംഗത്ത് ഏറ്റവും മികച്ച സംഭാവനകൾ അർപ്പിച്ച മൂന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പ്രത്യേക പുരസ്കാരങ്ങളും ചടങ്ങിൽ സമ്മാനിക്കും. ആഗസ്റ്റ് രണ്ടിന് ഉച്ചയ്ക്ക് 2.30-ന് ഒറ്റപ്പാലം മനിശ്ശേരി പിഷാരടി ഓഡിറ്റോറിയത്തിൽ വെച്ചാണ് അവാർഡ് വിതരണ ചടങ്ങ്.
സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു ചെയർമാനായും, നവോദയ മുൻ രക്ഷാധികാരി സമിതി അംഗവും സി.പി.എം ഒറ്റപ്പാലം ലോക്കൽ കമ്മിറ്റി അംഗവുമായ മോഹനൻ വെള്ളിനേഴി കൺവീനറായുമുള്ള വിപുലമായ സ്വാഗതസംഘമാണ് രൂപവത്കരിച്ചത്. സി.പി.എം ഏരിയ സെക്രട്ടറി കൃഷ്ണദാസ്, ഒറ്റപ്പാലം നഗരസഭ ചെയർപേഴ്സൺ ജയസുധ, വാണിയംകുളം പഞ്ചായത്ത് പ്രസിഡൻറ് ശ്രീജ, പ്രവാസി സംഘം പാലക്കാട് ജില്ലാ സെക്രട്ടറി എം.എ. നാസർ, നവോദയ മുൻ രക്ഷാധികാരികളായ സി.വി. ജോസ്, ഡി.ബി. രഘുനാഥ് എന്നിവർ സംസാരിച്ചു. നവോദയ മുൻ കേന്ദ്ര കമ്മിറ്റി അംഗം ദേവൻ പട്ടാമ്പി ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. നന്ദിനി മോഹൻ സ്വാഗതവും മോഹനൻ വെള്ളിനേഴി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.