പ്രവാസി വെൽഫെയർ ദമ്മാം റീജനൽ കമ്മിറ്റി വെൽഫെയർ വിഭാഗം സംഘടിപ്പിച്ച രക്തദാന ക്യാമ്പ്
ദമ്മാം: പ്രവാസി വെൽഫെയർ ദമ്മാം റീജണൽ കമ്മിറ്റി വെൽഫെയർ വിഭാഗത്തിെൻറ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കിങ് ഫഹദ് സ്പെഷലിസ്റ്റ് ആശുപത്രി അധികൃതർ അടിയന്തര ആവശ്യം അറിയിച്ചതിനെ തുടർന്നാണ് ക്യാമ്പ് ഒരുക്കിയത്. ആശുപത്രിയിൽ ഉച്ചക്ക് 12 മണി മുതൽ വൈകുന്നേരം നാല് വരെ നടന്ന ക്യാമ്പിൽ മലയാളികൾ ഉൾപ്പെടെ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള നിരവധിയാളുകൾ രക്തം നൽകാൻ എത്തിച്ചേർന്നു. പ്രവാസി വെൽഫെയർ നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷബീർ ചാത്തമംഗലം, പ്രൊവിൻസ് പ്രസിഡന്റ് അബ്ദുറഹീം തിരൂർക്കാട് എന്നിവർ ചേർന്ന് ക്യാമ്പിെൻറ ഉദ്ഘാടനം നിർവഹിച്ചു.
കിങ് ഫഹദ് ആശുപത്രി മെഡിക്കൽ വിഭാഗത്തിലെ അഹ്മദ് സാലിഹ് മൻസൂർ, ഡോ. ഉസാമ അൽഗാംദി എന്നിവരും, പ്രവാസി റീജനൽ പ്രസിഡന്റ് ജംഷാദ് കണ്ണൂർ, ജനറൽ സെക്രട്ടറി ബിജു പൂതകുളം, ബ്ലഡ് ഡോണർ കൺവീനർ സലീം കണ്ണൂർ എന്നിവരും ക്യാമ്പിന് നേതൃത്വം നൽകി. റീജനൽ-ജില്ലാ ഭാരവാഹികളായ ആഷിഫ് കൊല്ലം, ഷമീർ പത്തനാപുരം, അയ്മൻ സഈദ്, ഷമീം പാപ്പിനിശ്ശേരി, ഹാരിസ് കൊച്ചി, ഉബൈദ് മണാട്ടിൽ എന്നിവരും ക്യാമ്പിെൻറ പ്രവർത്തനങ്ങൾക്ക് മുന്നിൽ നിന്ന് പ്രവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.