ലഹരിവിരുദ്ധ സന്ദേശവുമായി യൂത്ത് ഇന്ത്യ സംഘടിപ്പിച്ച
ഫുട്ബാൾ മത്സരം
ദമ്മാം: ലഹരിവിരുദ്ധ കാമ്പയിെൻറയും 2026 ഫിഫ ലോകകപ്പ് പ്രചാരണത്തിെൻറയും ഭാഗമായി യൂത്ത് ഇന്ത്യ ക്ലബും സ്പോർട്ടിവോ അക്കാദമിയും സംയുക്തമായി ‘സേ നോ ടു ഡ്രഗ്സ്’ എന്ന ശീർഷകത്തിൽ സൗഹൃദ ഫുട്ബാൾ മത്സരം സംഘടിപ്പിച്ചു. അർജൻറീന, പോർച്ചുഗൽ എന്നീ പേരുകളിൽ അണിനിരന്ന ടീമുകൾ തമ്മിൽ ആവേശകരമായ പോരാട്ടമാണ് കളിക്കളത്തിൽ കാഴ്ചവെച്ചത്. നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ട് ഗോളുകൾ വീതം (2-2) നേടി സമനിലയിൽ പിരിഞ്ഞതിനെത്തുടർന്ന് നടന്ന പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2 എന്ന സ്കോറിനാണ് അർജൻറീന വിജയക്കിരീടം ചൂടിയത്.
സ്പോർട്ടിവോ അക്കാദമിയിലെ കുട്ടികൾ, രക്ഷിതാക്കൾ, യൂത്ത് ഇന്ത്യ ക്ലബ് അംഗങ്ങൾ എന്നിവർ പങ്കെടുത്ത ചടങ്ങിൽ ലഹരിക്കെതിരെയുള്ള ബോധവത്കരണം ലക്ഷ്യമിട്ട് ‘ലഹരിക്ക് നോ പറയാം, ആരോഗ്യകരമായ സമൂഹം വാർത്തെടുക്കാം’ എന്ന പ്രതിജ്ഞ കുട്ടികളും യുവാക്കളും ഒന്നിച്ച് ഏറ്റുചൊല്ലി.
മത്സരത്തിൽ വിജയികളായവർക്കുള്ള ട്രോഫികൾ ഖലീൽ പൊന്നാനി, അനസ് മാള, അജ്മൽ കണ്ണൂർ എന്നിവരും റണ്ണേഴ്സ്-അപ്പ് ആയവർക്കുള്ള ട്രോഫികൾ അനീഷ്, സന്തോഷ്, ഗഫൂർ എന്നിവരും ചേർന്ന് സമ്മാനിച്ചു. ഷമീർ, മുഷ്ഫിൻ, നാദിർ എന്നിവർ മത്സരം നിയന്ത്രിച്ചപ്പോൾ ജംഷീർ മൂസ, അനസ് മാള, ഷജീർ തൂണേരി, ഹാഫിസ്, ജസീൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.