അ​ബീ​ര്‍ മെ​ഡ്പാ​ത്ത് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത വി​ദ്യാ​ര്‍ഥി​ക​ള്‍ അ​ബീ​ര്‍ മാ​നേ​ജ്‌​മെൻറ്​ ടീം, ​ജി.​ജി.​ഐ ഭാ​ര​വാ​ഹി​ക​ള്‍ എ​ന്നി​വ​രോ​ടൊ​പ്പം

ആ​രോ​ഗ്യ​രം​ഗ​ത്തെ ക​രി​യ​ര്‍ സാ​ധ്യ​ത​ക​ളു​മാ​യി ജി​ദ്ദ​യി​ല്‍ അ​ബീ​ര്‍ മെ​ഡ്പാ​ത്ത്

ജി​ദ്ദ: ഹൈ​സ്‌​കൂ​ള്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ക്കാ​യി അ​ബീ​ര്‍ മെ​ഡി​ക്ക​ല്‍ ഗ്രൂ​പ് പു​തു​താ​യി ആ​വി​ഷ്‌​ക​രി​ച്ച 'മെ​ഡ്പാ​ത്ത്' ക​രി​യ​ര്‍ ഗൈ​ഡ​ന്‍സ് പ​രി​പാ​ടി​യു​ടെ ആ​ദ്യ​ഘ​ട്ടം ഗു​ഡ് വി​ല്‍ ഗ്ലോ​ബ​ല്‍ ഇ​നി​ഷ്യേ​റ്റീ​വി​െൻറ (ജി.​ജി.​ഐ) പ​ങ്കാ​ളി​ത്ത​ത്തോ​ടെ ജി​ദ്ദ​യി​ല്‍ ന​ട​ന്നു. മെ​ഡി​ക്ക​ല്‍ രം​ഗ​ത്തെ സാ​ധ്യ​ത​ക​ളും വെ​ല്ലു​വി​ളി​ക​ളും കു​ട്ടി​ക​ള്‍ക്ക് മ​ന​സ്സി​ലാ​ക്കി​ക്കൊ​ടു​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള പ​രി​പാ​ടി​യി​ൽ, ജി.​ജി.​ഐ ടാ​ല​ൻ​റ്​ ലാ​ബി​ല്‍ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജി​ദ്ദ​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ല്‍ നി​ന്നു​ള്ള എ​ട്ടാം ക്ലാ​സ് മു​ത​ലു​ള്ള 22 കു​ട്ടി​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്.

ശ​റ​ഫി​യ​യി​ലെ അ​ബീ​ര്‍ മെ​ഡി​ക്ക​ല്‍ സെൻറ​റി​ല്‍ മൂ​ന്ന് മ​ണി​ക്കൂ​ര്‍ നീ​ളു​ന്ന ക്ലി​നി​ക്ക​ല്‍ അ​നു​ഭ​വം ഒ​രു​ക്കി​യി​രു​ന്നു. അ​ബീ​ര്‍ മെ​ഡി​ക്ക​ല്‍ സെൻറ​റി​ലെ​ത്തി​യ വി​ദ്യാ​ര്‍ത്ഥി​ക​ളെ ഓ​പ്പ​റേ​ഷ​ന്‍സ് മാ​നേ​ജ​ര്‍ സു​ല്‍ത്താ​ന്‍ മ​ഹ്‌​മൂ​ദി​െൻറ നേ​തൃ​ത്വ​ത്തി​ല്‍ സ്വീ​ക​രി​ച്ചു. തു​ട​ർ​ന്ന് അ​ബീ​ര്‍ ഇ.​ആ​ര്‍. ഹെ​ഡ് ഡോ. ​നി​യാ​സ് സി​റാ​ജു​ദ്ദീ​ന്‍ ഹെ​ല്‍ത്ത് കെ​യ​ര്‍ രം​ഗ​ത്തെ സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ച് ക്ലാ​സെ​ടു​ത്തു.

ശേ​ഷം 11 കു​ട്ടി​ക​ള്‍ വീ​ത​മു​ള്ള ര​ണ്ട് ബാ​ച്ചു​ക​ളാ​യി തി​രി​ഞ്ഞ് വി​ദ്യാ​ർ​ത്ഥി​ക​ൾ പാ​തോ​ള​ജി, റേ​ഡി​യോ​ള​ജി, ഡെൻറ​ല്‍, ഇ.​എ​ന്‍.​ടി ഒ.​പി.​ഡി​ക​ള്‍, എ​മ​ർ​ജ​ൻ​സി റൂം ​എ​ന്നി​വ​യു​ടെ പ്ര​വ​ര്‍ത്ത​നം അ​ടു​ത്ത​റി​ഞ്ഞു. ഡോ. ​നി​യാ​സ്‌, ഓ​പ​റേ​ഷ​ന്‍സ് എ​ക്‌​സി​ക്യൂ​ട്ടീ​വ് അ​ബീ​ർ എ​ന്നി​വ​ർ ന​യി​ച്ച സ​ന്ദ​ർ​ശ​ന​ത്തി​ൽ ഡോ. ​ജ​മാ​ല്‍, ന​ബീ​ല മു​സ്ത​ഫ, അ​ബ്​​ദു​ല്‍ ഖ​യ്യൂം, ഡോ. ​സ​ബ്രി​ന്‍, ഡോ. ​ജ​യ​പ്രി​യ എ​ന്നി​വ​ര്‍ അ​ത്യാ​ധു​നി​ക മെ​ഷീ​നു​ക​ളും രോ​ഗ​നി​ർ​ണ​യ രീ​തി​ക​ളും പ​രി​ച​യ​പ്പെ​ടു​ത്തി.

സ​ന്ദ​ര്‍ശ​ന​ത്തി​ന് ശേ​ഷം അ​ബീ​ര്‍ വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഡോ. ​ജം​ഷീ​ത് അ​ഹ​മ്മ​ദ് കു​ട്ടി​ക​ൾ​ക്ക് പ്ര​ചോ​ദ​നാ​ത്മ​ക​മാ​യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ബീ​ര്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഡോ. ​അ​ഹ​മ്മ​ദ് ആ​ലു​ങ്ങ​ല്‍, ജി.​ജി.​ഐ പ്ര​സി​ഡ​ൻ​റ്​ ഹ​സ​ന്‍ ചെ​റൂ​പ്പ എ​ന്നി​വ​രും സം​സാ​രി​ച്ചു. ചോ​ദ്യോ​ത്ത​ര വേ​ള​ക്ക് ശേ​ഷം ഡോ​ക്ടേ​ഴ്‌​സ് കോ​ട്ടും സ്​​റ്റെ​ത​സ്‌​കോ​പ്പു​മ​ണി​ഞ്ഞ്, ക​രി​യ​റി​നെ​ക്കു​റി​ച്ച് വ​ലി​യ സ്വ​പ്ന​ങ്ങ​ളു​മാ​യി ചി​ത്ര​ങ്ങ​ളും പ​ക​ര്‍ത്തി​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ മ​ട​ങ്ങി​യ​ത്.

ഫെ​സി​ലി​റ്റി ഡ​യ​റ​ക്ട​ര്‍ ജ​ലീ​ല്‍ ആ​ലു​ങ്ങ​ല്‍, ബ്രാ​ന്‍ഡി​ങ്​ ആ​ന്‍ഡ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍സ് മാ​നേ​ജ​ര്‍ ജാ​വി​ദ് അ​ഹ​മ്മ​ദ്, എ​ക്‌​സി​ക്യൂ​ട്ടി​വ് കോ​ര്‍പ​റേ​റ്റ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍സ് എ.​എം. സ​ജി​ത്ത്, ഇ.​വി.​പി എ​ക്‌​സി​ക്യൂ​ട്ടീ​വ് സെ​ക്ര​ട്ട​റി ജി​ഷാ​ദ്, വി.​പി. സെ​ക്ര​ട്ട​റി ഷ​ഹാ​ന, ഐ.​പി.​സി ന​ഴ്‌​സി​ങ്​ സ്​​റ്റാ​ഫ് വി​ബി​ത എ​ന്നി​വ​ര​ട​ങ്ങു​ന്ന ടീ​മാ​ണ് പ​രി​പാ​ടി ഏ​കോ​പി​പ്പി​ച്ച​ത്. പേ​ഷ്യ​ൻ​റ്​ എ​ക്‌​സ്പീ​രി​യ​ന്‍സ് മാ​നേ​ജ​ര്‍ ആ​സി​ഫ് ഇ​ഖ്ബാ​ല്‍ അ​വ​താ​ര​ക​നാ​യി. ജി.​ജി.​ഐ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​സ്ഹാ​ഖ് പൂ​ണ്ടോ​ളി, ട്ര​ഷ​റ​ര്‍ ജ​ലീ​ല്‍ ക​ണ്ണ​മം​ഗ​ലം, അ​ക്കാ​ദ​മി​ക് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജെ​സ്സി ടീ​ച്ച​ര്‍, ഫാ​ത്തി​മ ത​സ്‌​നി ടീ​ച്ച​ര്‍, നൗ​ഷാ​ദ് താ​ഴ​ത്തെ​വീ​ട്ടി​ല്‍ എ​ന്നി​വ​രും പ​രി​പാ​ടി​യി​ല്‍ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Abir Medpath in Jeddah with career opportunities in the healthcare sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.