‘ഓ​പ​റേ​ഷ​ൻ തൂ​ഫാ​ന്’ പി​ന്തു​ണ​യു​മാ​യി ഹാ​ഇ​ൽ ഐ.​സി.​എ​ഫ് സം​ഘ​ടി​പ്പി​ച്ച ഐ​ക്യ​ദാ​ർ​ഢ്യ സ​ദ​സ്സ്

‘ഓ​പ​റേ​ഷ​ൻ തൂ​ഫാ​ന്’ പി​ന്തു​ണ​യു​മാ​യി ഹാ​ഇ​ൽ ഐ.​സി.​എ​ഫ് ഐ​ക്യ​ദാ​ർ​ഢ്യ​സ​ദ​സ്സ്

ഹാ​ഇ​ൽ: കേ​ര​ള സ​ർ​ക്കാ​റി​െൻറ ല​ഹ​രി വി​രു​ദ്ധ കാ​മ്പ​യി​ൻ ‘ഓ​പ​റേ​ഷ​ൻ തൂ​ഫാ​ന്’ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ ഫൗ​ണ്ടേ​ഷ​ൻ (ഐ.​സി.​എ​ഫ്) ഹാ​ഇ​ൽ റീ​ജ്യ​ൻ അ​റ​ഫാ ദ​ർ​ബാ​ർ ഹാ​ളി​ൽ ഐ​ക്യ​ദാ​ർ​ഢ്യ​സ​ദ​സ്സ് സം​ഘ​ടി​പ്പി​ച്ചു.

മു​നീ​ർ സ​ഖാ​ഫി വെ​ണ്ണ​ക്കോ​ട് ഉ​ദ്ഘാ​ട​നം ചെ​യ്ത ച​ട​ങ്ങി​ൽ അ​ഫ്സ​ൽ കാ​യം​കു​ളം വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. യു​വ​ത​ല​മു​റ​യി​ലെ ല​ഹ​രി ഉ​പ​യോ​ഗം അ​വ​സാ​നി​ക്കും വ​രെ കാ​മ്പ​യി​ൻ ശ​ക്ത​മാ​ക്ക​ണ​മെ​ന്നും സ​ർ​ക്കാ​ർ പോ​രാ​ട്ട​ത്തി​ന് ഐ.​സി.​എ​ഫ് പി​ന്തു​ണ ന​ൽ​കു​മെ​ന്നും സ​ദ​സ്സ് ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ, വീ​ര്യം കു​റ​ഞ്ഞ മ​ദ്യം വി​ത​ര​ണം ചെ​യ്യാ​നു​ള്ള കേ​ര​ള സ​ർ​ക്കാ​രി​െൻറ നി​ല​പാ​ടി​ൽ സ​ദ​സ്സ് പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി.

പ​ലി​ശ​ക്കെ​ണി​യി​ലും ല​ഹ​രി​ക്കേ​സു​ക​ളി​ലും പെ​ട്ട് ഗ​ൾ​ഫ് ജ​യി​ലു​ക​ളി​ലാ​കു​ന്ന മ​ല​യാ​ളി​ക​ളു​ടെ സാ​ഹ​ച​ര്യം മു​ൻ​നി​ർ​ത്തി, പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ലെ ല​ഹ​രി, മ​ദ്യം, പ​ലി​ശ ഇ​ട​പാ​ടു​ക​ൾ​ക്കെ​തി​രെ എ​ല്ലാ പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ ക്യാ​മ്പ​യി​ൻ ന​ട​ത്താ​ൻ സ​ദ​സ്സ് ആ​വ​ശ്യ​പ്പെ​ട്ടു.

കേ​ന്ദ്ര സ​ർ​ക്കാ​റി​െൻറ പ്ര​വാ​സ വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രെ ര​ണ്ട് പ്ര​തി​ഷേ​ധ പ്ര​മേ​യ​ങ്ങ​ൾ സ​ദ​സ്സി​ൽ അ​വ​ത​രി​പ്പി​ച്ചു. പാ​സ്പോ​ർ​ട്ട് പൗ​ര​ത്വ രേ​ഖ​യാ​യി അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​നെ​തി​രെ​യു​ള്ള പ്ര​മേ​യം ഹ​സ​ൻ സ​ഖാ​ഫി ആ​റാ​ട്ടു​പു​ഴ​യും, സാ​ധാ​ര​ണ​ക്കാ​രെ ബാ​ധി​ക്കു​ന്ന പാ​സ്പോ​ർ​ട്ട് ഫീ​സ് വ​ർ​ധ​ന പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന പ്ര​മേ​യം ആ​ർ.​എ​സ്.​സി ചെ​യ​ർ​മാ​ൻ ഷാ​ജ​ഹാ​ൻ അ​സ്​​ല​മി​യും അ​വ​ത​രി​പ്പി​ച്ചു.

ഐ.​സി.​എ​ഫ് ഹാ​ഇ​ൽ റീ​ജ്യ​ൻ പ്ര​സി​ഡ​ൻ​റ്​ ബ​ഷീ​ർ സ​അ​ദി കി​ന്നി​ങ്ങ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബാ​പ്പു എ​സ്​​റ്റേ​റ്റ് മു​ക്ക് (കെ.​എം.​സി.​സി), ഹൈ​ദ​ർ അ​ലി ഖാ​സിം (ഒ.​ഐ.​സി.​സി), സ​ത്താ​ർ പു​ന്നാ​ട് (ഡ്രൈ​വേ​ഴ്സ് കൂ​ട്ടാ​യ്മ), ബ​ഷീ​ർ നൂ​റാ​നി ജി​ദ്ദ (മ​ർ​ക്ക​സ്), റ​ഹീം തി​രൂ​ർ, ഹ​മീ​ദ് വ​യ​നാ​ട്, ഷാ​ജി താ​മ​ര​ശ്ശേ​രി, ഷാ​ജി മാ​ന്നാ​ർ, അ​ൻ​വ​ർ അ​മാ​ന, ഹാ​ഷിം റ​ഹ്​​മാ​നി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഹ​മീ​ദ് സ​ഖാ​ഫി കാ​ടാ​ച്ചി​റ ച​ർ​ച്ച നി​യ​ന്ത്രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്​​ദു​സ്സ​ലാം സ​അ​ദി ഒ​റ്റ​പ്പാ​ലം സ്വാ​ഗ​ത​വും നൗ​ഫ​ൽ പ​റ​ക്കു​ന്ന് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - ICF Solidarity Meeting in Support of ‘Operation Toofan’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.