മ​ല​യാ​ളി ഡോ​ക്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഡോ​ക്ടേ​ഴ്സ്

ഡേ, ​ഫാ​ദേ​ഴ്സ് ഡേ ​പ​രി​പാ​ടി​യി​ൽ ആ​ദ​രി​ച്ച​വ​ർ

ഡോക്ടർമാരുടെ കൂട്ടായ്മയിൽ ഫാദേഴ്സ് ഡേയും ഡോക്ടേഴ്സ് ഡേയും ആഘോഷിച്ചു; നിർധനർക്ക് ധനസഹായം പ്രഖ്യാപിച്ചു

ദ​മ്മാം: മ​ല​യാ​ളി ഡോ​ക്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ഐ.​എം.​എ, വി​മ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഫാ​ദേ​ഴ്സ് ഡേ​യും ഡോ​ക്ടേ​ഴ്സ് ഡേ​യും വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ ഡോ. ​ഹാ​ഷി​ഖ് ക​ള​ത്തി​ൽ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​ഘ​ട​ന​യി​ലെ മു​തി​ർ​ന്ന ര​ണ്ട് പി​താ​ക്ക​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ജോ​ളി ലോ​ന​പ്പ​നെ ഡോ​ക്ട​ർ​മാ​രാ​യ യാ​സ്മി​ൻ, സെ​ബി​ൻ എ​ന്നി​വ​രും, മു​ഹ​മ്മ​ദ് ഷാ​ഫി​യെ ഡോ. ​റാ​മി​യ, ഡോ. ​ര​ഞ്ജി​ത്ത് എ​ന്നി​വ​രും പൊ​ന്നാ​ട​യും ആ​ദ​ര ഫ​ല​ക​വും ന​ൽ​കി ആ​ദ​രി​ച്ചു.

സം​ഘ​ട​ന​യി​ലെ മു​തി​ർ​ന്ന നാ​ല് ഡോ​ക്ട​ർ​മാ​ർ​ക്ക് ച​ട​ങ്ങി​ൽ ആ​ദ​ര​മ​ർ​പ്പി​ച്ചു. ഡോ. ​മ​ജീ​ദ് ക​വ​റോ​ഡി​യെ ഡോ. ​സ​ലാ​മും ഡോ. ​ഉ​സ്മാ​നും, ഡോ. ​പ്രി​ൻ​സി​നെ ഡോ. ​ഹാ​ഷി​ഖും ഡോ. ​ഇ​സ്മാ​ഈ​ൽ ര​യ​രോ​ത്തും, ഡോ. ​ഡോ​ണ​യെ ഡോ. ​നി​ഷ​യും ഡോ. ​ഷി​ഹാ​ബും, ഡോ. ​ബി​ന്ദു​വി​നെ ഡോ. ​ബി​ജു​വും ഡോ. ​അ​ജി​യും പൊ​ന്നാ​ട​യും ആ​ദ​ര​ഫ​ല​ക​വും അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.

ഡോ​ക്ടേ​ഴ്സ് യൂ​നി​ഫോ​മി​ൽ കു​ട്ടി​ക​ൾ അ​ണി​നി​ര​ന്ന ഫാ​ഷ​ൻ ഷോ ​ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് പു​തു​മ​യും ആ​ഹ്ലാ​ദ​വും പ​ക​ർ​ന്നു. തു​ട​ർ​ന്ന് സം​ഘ​ട​നാം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച വി​വി​ധ ഗാ​ന​ങ്ങ​ളും നൃ​ത്ത​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. ദ​മ്മാ​മി​ലെ പ്ര​ശ​സ്ത ഗാ​യി​ക ക​ല്യാ​ണി ബി​നു​വി​നെ ച​ട​ങ്ങി​ൽ ഡോ. ​പി​ങ്കി ആ​ദ​രി​ച്ചു. ഡോ. ​മ​നീ​ഷ്, ഡോ. ​നൂ​ർ​ജ​ഹാ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ഡോ. ​റാ​മി​യ, ഡോ. ​അ​ജി എ​ന്നി​വ​രാ​യി​രു​ന്നു പ​രി​പാ​ടി​യു​ടെ അ​വ​താ​ര​ക​ർ. ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് നി​ല​മ്പൂ​രി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോം ​ചാ​രി​റ്റ​ബി​ൾ ട്ര​സ്​​റ്റി​െൻറ സേ​വ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു. അ​ർ​ഹ​രാ​യ രോ​ഗി​ക​ൾ​ക്കും നി​ർ​ധ​ന​ർ​ക്കും ട്ര​സ്​​റ്റ്​ ന​ൽ​കു​ന്ന ചി​കി​ത്സാ-​സാ​മൂ​ഹി​ക പി​ന്തു​ണ​ക​ളെ​ക്കു​റി​ച്ച് വേ​ദി​യി​ൽ പ​രാ​മ​ർ​ശി​ച്ചു. ഡോ. ​ലി​ൻ​സ സ്വാ​ഗ​ത​വും ഡോ. ​ഷ​മീ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Father's Day and Doctors' Day celebrated by doctors' association; financial assistance announced for the poor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.