ജിദ്ദ വായന കൂട്ടം സംഘടിപ്പിച്ച വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ പരിപാടിയിൽ മാധ്യമ പ്രവർത്തകൻ എ.എം. സജിത്ത് മുഖ്യപ്രഭാഷണം നടത്തുന്നു
ജിദ്ദ: വൈക്കം മുഹമ്മദ് ബഷീറിെൻറ 32ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ജിദ്ദ വായനക്കൂട്ടം അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ബഷീറിെൻറ ജീവിതം, സാഹിത്യം, ദര്‍ശനങ്ങള്‍ എന്നിവയെക്കുറിച്ച് ചടങ്ങിൽ വിശദമായ ചര്‍ച്ചകൾ നടന്നു. മാധ്യമപ്രവര്ത്തകന് എ.എം. സജിത്ത് മുഖ്യപ്രഭാഷണം നടത്തി.
കോഴിക്കോട്ടെ മാധ്യമസ്ഥാപനത്തിൽ ജോലിചെയ്യുമ്പോൾ രാത്രി വൈകി ബഷീറിെൻറ മരണവാർത്ത ലഭിച്ചതും, പത്രത്തിെൻറ പ്രിൻറിങ് നിർത്തിവെച്ച് പ്രത്യേക പത്രത്താളുകൾ പുറത്തിറക്കിയതും തെൻറ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണെന്ന് അദ്ദേഹം അനുസ്മരിച്ചു. വായനക്കൂട്ടം സാരഥി കെ.ടി.എ. മുനീര്‍ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സാധാരണ മനുഷ്യര്‍ സംസാരിക്കുന്ന ജനകീയ ഭാഷയിലാണ് ബഷീർ സാഹിത്യ രചനകള്‍ നിര്‍വഹിച്ചതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്വാതന്ത്ര്യ സമരകാലത്തെ അലച്ചിലുകളും ജയില്‍വാസവുമാണ് പില്ക്കാലത്ത് ബഷീറിെൻറ മനോഹരമായ അക്ഷരങ്ങളായി രൂപാന്തരപ്പെട്ടതെന്ന് യോഗം വിലയിരുത്തി. കേവലമൊരു കഥാകാരനപ്പുറം, ഭൂമിയിലെ സകല ജീവജാലങ്ങള്‍ക്കും തുല്യ അവകാശമുണ്ടെന്ന് വിശ്വസിച്ച തത്ത്വചിന്തകനായിരുന്നു ബഷീറെന്നും, ദുഃഖങ്ങളിലും ദാരിദ്ര്യത്തിലും അദ്ദേഹം കണ്ടെത്തിയ ഹാസ്യം അതുല്യമാണെന്നും യോഗം അഭിപ്രായപ്പെട്ടു. ജാതിമതങ്ങൾക്കതീതമായി മനുഷ്യനെ സ്നേഹിക്കാന്‍ പഠിപ്പിച്ച സുൽത്താെൻറ ഓർമകൾ പുതുക്കിയാണ് പരിപാടി സമാപിച്ചത്.
തുടർന്ന് നടന്ന ചർച്ചയിൽ സാകിർ ഹുസൈൻ എടവണ്ണ, നസീർ സൈൻ, നൗഷാദ് അടൂർ, നാസിമുദ്ദീൻ മണനാക്ക്, പ്രിൻസാദ് പാറായി, മുജീബ് മുത്തേടത്ത്, കെ. അബ്ദുൽ ഖാദർ, ഫസലുള്ള വെല്ലുവമ്പാലി, അൻവർ ബാബു ചോക്കാട്, അനിൽ മുഹമ്മദ് അമ്പലപ്പള്ളി, അൻവർ കല്ലമ്പറം, ശറഫുദ്ദീൻ പാലക്കാട്, ഗഫൂർ വണ്ടൂർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.