റാ​സ്ത​നൂ​റ​യി​ലെ ‘മാ​ൻ​ഗ്രോ​വ് എ​ക്കോ പാ​ർ​ക്ക്’

തീ​ര​ദേ​ശ സം​ര​ക്ഷ​ണ​ത്തി​ന് ക​ണ്ട​ൽ​ക്കാ​ടു​ക​ൾ; സൗ​ദി​ക്ക് മാ​തൃ​ക​യാ​യി റാ​സ്ത​നൂ​റ​യി​ലെ ‘മാ​ൻ​ഗ്രോ​വ് ഇ​ക്കോ പാ​ർ​ക്ക്’

ദ​മ്മാം: ആ​ഗോ​ള കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ, പ്ര​കൃ​തി സം​ര​ക്ഷ​ണ​ത്തി​െൻറ ഉ​ദാ​ത്ത മാ​തൃ​ക​യാ​യി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ റാ​സ്ത​നൂ​റ മാ​ൻ​ഗ്രോ​വ് ഇ​ക്കോ പാ​ർ​ക്ക് ശ്ര​ദ്ധേ​യ​മാ​കു​ന്നു. ക​ണ്ട​ൽ​ക്കാ​ടു​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി സൗ​ദി അ​രാം​കോ സ്ഥാ​പി​ച്ച ഈ ​പാ​ർ​ക്ക് രാ​ജ്യ​ത്തെ ഇ​ത്ത​ര​ത്തി​ലു​ള്ള ഏ​ക സം​രം​ഭ​മാ​ണ്. തീ​ര​ദേ​ശ​ങ്ങ​ളെ മ​ണ്ണൊ​ലി​പ്പി​ൽ നി​ന്നും നാ​ശ​ത്തി​ൽ നി​ന്നും സം​ര​ക്ഷി​ക്കു​ക, ക​ണ്ട​ൽ​ക്കാ​ടു​ക​ൾ രാ​ജ്യ​വ്യാ​പ​ക​മാ​യി വ്യാ​പി​പ്പി​ക്കു​ക എ​ന്നി​വ​യാ​ണ് ഇ​തി​െൻറ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ൾ.

സൗ​ദി അ​റേ​ബ്യ​യു​ടെ ഹ​രി​ത​വ​ത്ക​ര​ണ പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി 2021-ലാ​ണ് ഈ ​പാ​ർ​ക്ക് ആ​രം​ഭി​ക്കു​ന്ന​ത്. 2060 ഓ​ടെ രാ​ജ്യ​ത്തെ പൂ​ർ​ണ​മാ​യും കാ​ർ​ബ​ൺ ര​ഹി​ത​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തി​െൻറ ഭാ​ഗ​മാ​യി, 10 കോ​ടി ക​ണ്ട​ൽ മ​ര​ങ്ങ​ൾ ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന യ​ജ്ഞ​ത്തി​െൻറ തു​ട​ക്ക​മാ​യി​രു​ന്നു ഇ​ത്. വി​പു​ല​മാ​യ ഗ​വേ​ഷ​ണ​ങ്ങ​ൾ ന​ട​ക്കു​ന്ന ഈ ​പാ​ർ​ക്ക് കാ​ര​ണം പ്ര​ദേ​ശം ഇ​ന്ന് നി​ര​വ​ധി അ​ര​യ​ന്ന​ങ്ങ​ളു​ടെ താ​വ​ള​മാ​കു​ക​യും പ്രാ​ദേ​ശി​ക കാ​ലാ​വ​സ്ഥ​യി​ൽ ത​ണു​പ്പ് അ​നു​ഭ​വ​പ്പെ​ടു​ക​യും ചെ​യ്യു​ന്നു​ണ്ട്.

മ​ത്സ്യ​ങ്ങ​ൾ, ചെ​മ്മീ​ൻ, പ​ക്ഷി​ക​ൾ എ​ന്നി​വ​യ്ക്ക് സു​ര​ക്ഷി​ത​മാ​യ ആ​വാ​സ​വ്യ​വ​സ്ഥ​യൊ​രു​ക്കു​ന്ന ക​ണ്ട​ൽ​ക്കാ​ടു​ക​ൾ ക​ഠി​ന​മാ​യ ചൂ​ടും ല​വ​ണാം​ശ​വും അ​തി​ജീ​വി​ച്ചാ​ണ് ഇ​വി​ടെ വ​ള​രു​ന്ന​ത്. ഇ​വ​യോ​ടൊ​പ്പം ക​ട​ൽ​പ്പു​ല്ലു​ക​ളും ക​ട​ൽ​പ്പാ​യ​ലു​ക​ളും രൂ​പ​പ്പെ​ട്ട​ത് അ​ന്ത​രീ​ക്ഷ​ത്തി​ലെ കാ​ർ​ബ​ൺ വ​ൻ​തോ​തി​ൽ ആ​ഗി​ര​ണം ചെ​യ്ത് സം​ഭ​രി​ക്കാ​ൻ (കാ​ർ​ബ​ൺ സി​ങ്ക്) സ​ഹാ​യി​ക്കു​ന്നു. റാ​സ്ത​നൂ​റ​ക്ക് പു​റ​മെ, ക​ഴി​ഞ്ഞ വ​ർ​ഷം മാ​ത്രം രാ​ജ്യ​ത്തു​ട​നീ​ളം 49 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം ക​ണ്ട​ൽ​ചെ​ടി​ക​ൾ ന​ട്ടു​പി​ടി​പ്പി​ച്ചു ക​ഴി​ഞ്ഞു.

ആ​ധു​നി​ക സെ​ൻ​സ​റു​ക​ളും ഡ്രോ​ൺ സാ​ങ്കേ​തി​ക​വി​ദ്യ​യും ഉ​പ​യോ​ഗി​ച്ചാ​ണ് ക​ണ്ട​ൽ​ക്കാ​ടു​ക​ളു​ടെ ആ​രോ​ഗ്യം, വ​ള​ർ​ച്ച, ജ​ല​ത്തി​െൻറ ഗു​ണ​നി​ല​വാ​രം എ​ന്നി​വ അ​ധി​കൃ​ത​ർ നി​രീ​ക്ഷി​ക്കു​ന്ന​ത്. ഈ ​വി​വ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് മ​റ്റ് തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും വി​ജ​യ​ക​ര​മാ​യി ക​ണ്ട​ൽ​ക്കാ​ടു​ക​ൾ വെ​ച്ചു​പി​ടി​പ്പി​ക്കാ​ൻ സാ​ധി​ക്കും. 2035 ആ​കു​മ്പോ​ഴേ​ക്കും സൗ​ദി​യി​ലു​ട​നീ​ളം 30 കോ​ടി ക​ണ്ട​ൽ​ക്കാ​ടു​ക​ൾ ന​ട്ടു​പി​ടി​പ്പി​ക്കാ​നാ​ണ് അ​രാം​കോ ല​ക്ഷ്യ​മി​ടു​ന്ന​ത്. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​നൊ​പ്പം, സ്കൂ​ളു​ക​ളും കു​ടും​ബ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി​പേ​ർ സ​ന്ദ​ർ​ശി​ക്കു​ന്ന സ​ജീ​വ​മാ​യ ഒ​രു വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യി വ​ള​രാ​നും ഈ ​ഇ​ക്കോ പാ​ർ​ക്കി​ന് സാ​ധി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - Mangrove forests for coastal protection; 'Mangrove Eco Park' in Rastanur as a model for Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.