സന്ദർശകർക്ക് ആശ്വാസമായി സൗദിയുടെ ‘ടൂറിസ്​റ്റ്​ പാക്കേജ് വിസ’; വിമാന ടിക്കറ്റും ഹോട്ടലും വിസയും ഇനി ഒറ്റ ബുക്കിങ്ങിൽ

റിയാദ്​: സൗദി അറേബ്യ സന്ദർശിക്കുന്ന അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ യാത്രാനടപടികൾ ലളിതമാക്കാൻ ടൂറിസം മന്ത്രാലയം പുതിയ ‘ടൂറിസ്​റ്റ്​ പാക്കേജ് വിസ’ സേവനത്തി​െൻറ ആദ്യഘട്ടം പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചു. വിഷൻ 2030-​െൻറ ഭാഗമായി ടൂറിസം, വിദേശകാര്യം, ആഭ്യന്തര മന്ത്രാലയങ്ങളും ഇൻഷുറൻസ് അതോറിറ്റിയും സംയുക്തമായാണ് പദ്ധതി യാഥാർത്ഥ്യമാക്കിയത്.

പുതിയ പദ്ധതി പ്രകാരം സന്ദർശകർക്ക് വിമാന ടിക്കറ്റ്, ഹോട്ടൽ താമസം, ഇലക്ട്രോണിക് വിസ എന്നിവ ഒരൊറ്റ ബുക്കിങ്ങിലൂടെ സ്വന്തമാക്കാം. നിലവിൽ ഇന്ത്യ, പാകിസ്​താൻ, ബംഗ്ലാദേശ്, ഈജിപ്ത്, ജോർഡാൻ, ഇന്തോനേഷ്യ, മെക്സിക്കോ എന്നീ ഏഴ് രാജ്യങ്ങളിലെ പൗരന്മാർക്കാണ് ആദ്യഘട്ടത്തിൽ ഈ സേവനം ലഭ്യമാകുക.

അംഗീകൃത യാത്രാ ഏജൻസികൾ വഴി പാക്കേജ് വാങ്ങി 48 മണിക്കൂറിനുള്ളിൽ വിസ ലഭിക്കും. എംബസി സന്ദർശനം ആവശ്യമില്ലാത്ത ഈ സിംഗിൾ എൻട്രി വിസയ്ക്ക്, ഫീസും ഇൻഷുറൻസും ഉൾപ്പെടെ ഏകദേശം 402.21 സൗദി റിയാലാണ് ചെലവ്. യാത്ര ആരംഭിക്കുന്ന തീയതി മുതൽ മൂന്ന്​ മാസമാണ് വിസ കാലാവധി. എന്നാൽ, പാക്കേജ് റദ്ദാക്കിയാൽ വിസയും സ്വയം റദ്ദാക്കപ്പെടും, തുക തിരികെ ലഭിക്കില്ല.

പ്രധാന നിബന്ധനകൾ:

1. ടൂറിസം മന്ത്രാലയത്തി​െൻറ ലൈസൻസുള്ള, കുറഞ്ഞത് ഫോർ സ്​റ്റാർ ഹോട്ടലിലെ താമസവും ഇരുവശത്തേക്കുമുള്ള ഫ്ലൈറ്റ് ടിക്കറ്റും നിർബന്ധമാണ്.

2. കുറഞ്ഞത് രണ്ട്​ ദിവസം മുതൽ പരമാവധി 88 ദിവസം വരെ രാജ്യത്ത് തുടരാം.

3. പാക്കേജ് നിരക്കുകൾ 4,000 റിയാൽ മുതൽ

4. ഒരൊറ്റ പാക്കേജിൽ 14 യാത്രക്കാരെ വരെ ഉൾപ്പെടുത്താം.

കഴിഞ്ഞ വർഷം 12.3 കോടി സന്ദർശകരെത്തിയ സൗദി, മിഡിൽ ഈസ്​റ്റിലെ ഏറ്റവും വലിയ ടൂറിസം വിപണിയായി മാറിക്കഴിഞ്ഞു. ഈ പുതിയ സേവനം വേനൽക്കാലത്ത് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.

Tags:    
News Summary - A relief for travelers: Saudi introduces 'Tourist Package Visa'; flight ticket, hotel, and visa now in a single booking

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.