പ്രവാസി വെൽഫെയർ ദമ്മാം റീജനൽ എറണാകുളം തൃശൂർ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച ചർച്ചാ സംഗമം
ദമ്മാം: പുതിയ ദേശീയ വിദ്യാഭ്യാസ നയം, വിവിധ പ്രവേശന പരീക്ഷകൾ, പ്രവാസി വിദ്യാർത്ഥികളുടെ ആശങ്കകൾ എന്നിവയെ മുൻനിർത്തി പ്രവാസി വെൽഫെയർ ദമ്മാം റീജീയണൽ എറണാംകുളം-തൃശൂർ ജില്ലാ കമ്മിറ്റി ചർച്ചാ സംഗമം സംഘടിപ്പിച്ചു. കിഴക്കൻ പ്രവിശ്യയിലെ വിദ്യാർത്ഥികൾ, സാമൂഹിക, വിദ്യാഭ്യാസ, ബിസിനസ് രംഗത്തുള്ളവർ എന്നിവർ പങ്കെടുത്ത പരിപാടി റോസ് ഗാർഡൻ ഓഡിറ്റോറിയത്തിലാണ് നടന്നത്.
സി.ബി.എസ്.ഇ മൂല്യനിർണയത്തിലെ വീഴ്ചകളെക്കുറിച്ച് പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നും, സംഘപരിവാർ കേന്ദ്രങ്ങൾ തയ്യാറാക്കുന്ന വിദ്യാഭ്യാസ നയങ്ങൾ അടിച്ചേൽപ്പിക്കുന്നതിനെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധം ഉയരണമെന്നും സംഗമം ആഹ്വാനം ചെയ്തു.
പന്ത്രണ്ടാം ക്ലാസിലെ 20 ലക്ഷത്തോളം വിദ്യാർത്ഥികളുടെ ചോദ്യപേപ്പറുകൾ ചോർന്ന പശ്ചാത്തലത്തിൽ, ഭാവിയിൽ സുതാര്യമായ ഡിജിറ്റൽ സംവിധാനങ്ങൾ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു.
പ്രമുഖ ഐ.ടി വിദഗ്ധനും സിജി ഇൻറർനാഷനൽ റിസോഴ്സ് പേഴ്സണുമായ റഷീദ് ഉമർ മോഡേറ്ററായിരുന്നു.
ഫൗമിയ ഹനിഷ്, ആമിന അബ്ദുൽ റസാഖ്, റുബീന, വി.എം. മജ്ബൂറ (സിജി), വി.എം. അർഷദ് (അധ്യാപകർ, രക്ഷിതാക്കൾ), പ്രവാസി വെൽഫെയർ നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷബീർ ചാത്തമംഗലം, പ്രൊവിൻഷ്യൽ പ്രസിഡൻറ് അബ്ദുറഹീം തിരൂർക്കാട് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
സമീയുള്ള കൊടുങ്ങല്ലൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ റയ്യാൻ റസൽ സ്വാഗതവും അനീസ മെഹബൂബ് നന്ദിയും പറഞ്ഞു. ഷോബി ഷാജു, ഹാരീസ് കൊച്ചി, മെഹബൂബ്, ഷാജു പടിയത്ത്, സിദ്ധീഖ് ആലുവ, സൽമ സമിയുള്ള, അഷ്ക്കർ ഖനി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.