നാട്ടിലേക്ക് മടങ്ങുന്ന രാമൻകുട്ടിക്ക് കേളി റൗദ ഏരിയ റൗദ സെൻറർ യൂനിറ്റിെൻറ
ഉപഹാരം സെക്രട്ടറി ആഷിക് ബഷീർ കൈമാറുന്നു
പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന മണികണ്ഠൻ രാമൻകുട്ടിക്ക് കേളി യാത്രയയപ്പ് നൽകി
റിയാദ്: 12 വർഷക്കാലത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി റൗദ ഏരിയ റൗദ സെൻറർ യൂനിറ്റ് മുൻ പ്രസിഡൻറ് മണികണ്ഠൻ രാമൻകുട്ടിക്ക് യൂനിറ്റിെൻറ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് ആനമാറി സ്വദേശിയായ മണികണ്ഠൻ രാമൻകുട്ടി റിയാദിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
റൗദയിലെ സ്വാദ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ യൂനിറ്റ് എക്സിക്യൂട്ടീവ് അംഗം ഷഫീഖ് അധ്യക്ഷത വഹിച്ചു. കേന്ദ്ര സെക്രട്ടറി സുനിൽകുമാർ, ജോ. സെക്രട്ടറിമാരായ ഷാജി റസാഖ്, രജീഷ് പിണറായി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സജീവ്, ഹാരിസ് എന്നിവർ സംസാരിച്ചു. ഏരിയ ആക്ടിങ് സെക്രട്ടറി ബിജി തോമസ്, സെക്രട്ടറി കെ.കെ. ഷാജി, പ്രസിഡൻറ് പി.പി. സലീം, ട്രഷറർ ഷഫീഖ്, രക്ഷാധികാരി സമിതി അംഗം ബിനീഷ്, ഏരിയ കമ്മിറ്റി അംഗങ്ങളായ ചന്ദ്രൻ, ഭവിഷ് കുമാർ, യൂനിറ്റ് എക്സിക്യൂട്ടിവ് അംഗം ശശിധരൻ എന്നിവരും ചടങ്ങിൽ സംസാരിച്ചു. യൂനിറ്റിെൻറ സ്നേഹോപഹാരം സെക്രട്ടറി ആഷിക് ബഷീർ, മണികണ്ഠൻ രാമൻകുട്ടിക്ക് കൈമാറി. മണികണ്ഠൻ രാമൻകുട്ടി മറുപടി പ്രസംഗം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.