കരുവാരക്കുണ്ട് പാലിയേറ്റിവ് ജിദ്ദ ചാപ്റ്റർ സംഘടിപ്പിച്ച സ്വീകരണ, യാത്രയയപ്പ് പരിപാടിയിൽനിന്ന്.
ജിദ്ദ: ഹജ്ജ് കർമം നിർവഹിക്കാനെത്തിയ കരുവാരക്കുണ്ട് പാലിയേറ്റിവ് ഡയാലിസിസ് സെന്റർ ട്രഷറർ മൻസൂർ മാസ്റ്റർക്കും കുടുംബത്തിനും കരുവാരക്കുണ്ട് പാലിയേറ്റിവ് ജിദ്ദ ചാപ്റ്റർ (കെ.പി.ജെ.സി) സ്വീകരണവും മൂന്നര പതിറ്റാണ്ട് കാലത്തെ പ്രവാസത്തോട് വിട പറയുന്ന ചൂരക്കുത്ത് അഷ്റഫ് എന്ന കുഞ്ഞാപ്പാക്ക് യാത്രയയപ്പും സംഘടിപ്പിച്ചു.
മുൻ പ്രസിഡന്റ് ഉസ്മാൻ കുണ്ടുകാവിൽ യോഗം ഉദ്ഘാടനം ചെയ്തു. കെ.പി.ജെ.സി പ്രസിഡന്റ് ഹനീഫ കുരിക്കൾ അധ്യക്ഷതവഹിച്ചു. മുതിർന്ന രക്ഷാധികാരി യൂസുഫ് കുരിക്കൾ മൻസൂർ മാസ്റ്ററെ ഷാൾ അണിയിച്ചു ആദരിച്ചു. യൂസുഫ് കുരിക്കൾ, അലി പുന്നക്കാട്, മുഹമ്മദലി നമ്പ്യൻ, ഖാദർ വാലയിൽ, ജാഫർ സാദിഖ്, പി. ഫൈസൽ, റഹ്മത്തുള്ള, ടി.പി ശിഹാബ്, ഗഫാർ മാട്ടുമ്മൽ, കെ. ഇല്യാസ്, സുനീർ കണ്ണത്ത്, സി.ടി സജീർ, അൻസാബ് പുന്നക്കാട് തുടങ്ങിയവർ ആശംസകൾ നേർന്നു. കരുവാരക്കുണ്ട് പാലിയേറ്റീവിന്റെ നാൾ വഴികൾ മൻസൂർ മാഷ് വിശദീകരിച്ചു.
പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന കെ.പി.ജെ.സിയുടെ മുതിർന്ന അംഗം കൂടിയായ കുഞ്ഞാപ്പയെ വി.പി ജാഫർ (ഇപ്പുട്ടി) പൊന്നാടയണിച്ചു ആദരിച്ചു. സ്നേഹോപഹാരം മുഹമ്മദലി നമ്പ്യൻ കൈമാറി. ജനറൽ സെക്രട്ടറി മുഹമ്മദ് (കുഞ്ഞാപ്പു) സ്വാഗതവും ഷംസു ഇല്ലിക്കുത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.