ജൂബൈൽ കെ.എം.സി.സി സിറ്റി ഏരിയ കമ്മിറ്റി ഇഫ്താർ സംഗമത്തിൽ മുസ്തഫ ഹുദവി ഊരകം റമദാൻ സന്ദേശം നൽകുന്നു
ജുബൈൽ: കെ.എം.സി.സി ജുബൈൽ സിറ്റി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മലബാർ റെസ്റ്റോറൻറ് ഹാളിൽ വിപുലമായ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങളും കുടുംബങ്ങളും ജുബൈലിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ ഒത്തുചേർന്നു.
നോമ്പുതുറയ്ക്ക് മുന്നോടിയായി നടന്ന ചടങ്ങിൽ മുസ്തഫ ഹുദവി ഊരകം, റാഫി ഹുദവി എന്നിവർ റമദാൻ സന്ദേശം നൽകി സംസാരിച്ചു. റമദാൻ മാസത്തിൽ ആത്മീയതയും സഹോദര്യവും സമൂഹ ഐക്യവും ശക്തിപ്പെടുത്തേണ്ടതിെൻറ പ്രാധാന്യം അവർ ഓർമ്മിപ്പിച്ചു.
തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ ഏരിയ പ്രസിഡൻറ് സൈദലവി പരപ്പനങ്ങാടി അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി ആക്റ്റിങ്ങ് ജനറൽ സെക്രട്ടറി റിയാസ് ബഷീർ പരിപാടി ഉദ്ഘാടനം ചെയ്തു.
സൗദി നാഷണൽ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗം ഉസ്മാൻ ഒട്ടുമ്മൽ, സിറ്റി ഏരിയ ചെയർമാൻ ഡോ. മുഹമ്മദ് ഫവാസ് എന്നിവർ സംസാരിച്ചു. സലീം ആലപ്പുഴ, സൈഫുദ്ദീൻ പൊറ്റശ്ശേരി, ഡോ. ജൗഷീദ്, ബൈജു അഞ്ചൽ, തോമസ് മാമ്മൂടാൻ, ശിഹാബ് മങ്ങാടൻ, അബ്ദുൽ റൗഫ്, റഷീദ് കൈപ്പാക്കിൽ, ബദർ അൽഖലീജ് മാനേജർ ഷിനോജ് തുടങ്ങിയവർ പരിപാടിയിൽ സന്നിഹിതരായിരുന്നു.
ഏരിയ കമ്മിറ്റി നേതാക്കളായ ഇല്യാസ് പെരിന്തൽമണ്ണ, സിറാജ് ചെമ്മാട്, അബ്ദുൽ കരീം, ജമാൽ കടലുണ്ടി, ഫിബിൻ പന്തപ്പാടൻ, അബ്ദുൽ സമദ് കണ്ണൂർ, അഷറഫ് പാലക്കാട്, അബൂബക്കർ, റഷീദ് ഒട്ടുമ്മൽ എന്നിവർ ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകി. ഏരിയ കമ്മിറ്റി ജനറൽ സെക്രട്ടറി ഷഫീഖ് താനൂർ സ്വാഗതവും ട്രഷറർ മുജീബ് കോഡൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.