യാം​ബു പു​ഷ്പ​മേ​ള​യി​ലേ​ക്ക് വി​നോ​ദ​യാ​ത്ര സം​ഘ​ടി​പ്പി​ച്ച് ജി​ദ്ദ ക​ലാ​ര​ത്‌​ന നൃ​ത്തവി​ദ്യാ​ല​യം

ജി​ദ്ദ: വി​ദ്യാ​ർ​ഥി​ക​ളും കു​ടും​ബ​ങ്ങ​ളും ത​മ്മി​ലു​ള്ള സൗ​ഹൃ​ദം പു​തു​ക്കു​ന്ന​തി​നും ബ​ന്ധ​ങ്ങ​ൾ കൂ​ടു​ത​ൽ ദൃ​ഢ​മാ​ക്കു​ന്ന​തി​നു​മാ​യി ജി​ദ്ദ​യി​ലെ ക​ലാ​ര​ത്‌​ന നൃ​ത്ത വി​ദ്യാ​ല​യം യാം​ബു പു​ഷ്പ​മേ​ള​യി​ലേ​ക്ക് കു​ടും​ബ​സം​ഗ​മ​വും വി​നോ​ദ​യാ​ത്ര​യും സം​ഘ​ടി​പ്പി​ച്ചു.

വി​വി​ധ പ്രാ​യ​ത്തി​ലു​ള്ള വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് നൃ​ത്ത​ത്തി​െൻറ സൗ​ന്ദ​ര്യ​വും ജീ​വി​ത മൂ​ല്യ​ങ്ങ​ളും പ​ക​ർ​ന്നു​ന​ൽ​കു​ന്ന സ​ജീ​വ സാം​സ്കാ​രി​ക കേ​ന്ദ്ര​മാ​യ ക​ലാ​ര​ത്‌​ന​യു​ടെ ഈ ​യാ​ത്ര പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് മ​റ​ക്കാ​നാ​വാ​ത്ത അ​നു​ഭ​വ​മാ​യി മാ​റി. ക​ലാ​ര​ത്‌​ന നൃ​ത്ത വി​ദ്യാ​ല​യം മേ​ധാ​വി ശ്രീ​ത അ​നി​ൽ​കു​മാ​ർ, കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ റാ​ഫി, ജൂ​ബി, മു​നീ​ർ, ഷ​മീ​ർ ബാ​ബു, സൈ​ത ല​വി മ​റി​യം എ​ന്നി​വ​ർ യാ​ത്ര​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി. ക​ല​യും സം​സ്കാ​ര​വും സാ​മൂ​ഹി​ക ബ​ന്ധ​ങ്ങ​ളും ഒ​രു​മി​പ്പി​ച്ച ഈ ​സം​ഗ​മം മ​നോ​ഹ​ര​മാ​യ ഓ​ർ​മ​ക​ളാ​ണ് സ​മ്മാ​നി​ച്ച​തെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Tags:    
News Summary - Jeddah Kalaratna Dance School organizes excursion to Yambu Flower Fair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.