അബ്ദുറസാക്ക് ഇരിക്കൂർ (പ്രസി.), ഷമീർ എടത്തനാട്ടുകര (ജന.സെക്ര.), അബ്ദുറഹീം വഴിക്കടവ് (ട്രഷ.)
ജിദ്ദ: ജിദ്ദ ദഅ്വ കോഓഡിനേഷൻ കമ്മിറ്റി (ജെ.ഡി.സി.സി)ഖാലിദ് ബിൻ വലീദ് ഏരിയക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അനസ് ബിൻ മാലിക് സെന്ററിൽ ചേർന്ന ജെ.ഡി.സി.സി ഏരിയ ജനറൽ ബോഡി യോഗത്തിൽ ജിദ്ദ കോർഡിനേഷൻ കമ്മിറ്റി പ്രസിഡൻ്റ് സുനീർ പുളിക്കൽ, നബീൽ പാലപ്പറ്റ, അബ്ദുറഷീദ് ചെറുക്കോട് എന്നിവരും ഏരിയ ഭാരവാഹികളായ അബ്ദുറസാക്ക് ഇരിക്കൂർ, അബ്ദുറഹീം വഴിക്കടവ്, അബ്ദുൽ ഹഖ്, ത്വാരിഖ്, അഹ്മദ് മുഹ്സിൻ എന്നിവർ സംസാരിച്ചു. റഫീഖ് ഇരുവേറ്റി ഉദ്ബോധന പ്രസംഗം നടത്തി. ഏരിയ സെക്രട്ടറി ഷമീർ എടത്തനാട്ടുകര നന്ദി പറഞ്ഞു. ജെ.ഡി.സി.സി ജനറൽ സെക്രട്ടറി ഫൈസൽ വാഴക്കാട് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികൾ: അബ്ദുറസാക്ക് ഇരിക്കൂർ (പ്രസി.), ബദറുദ്ദീൻ കണ്ണൂർ (വൈസ് പ്രസി.), ഷമീർ എടത്തനാട്ടുകര (ജന.സെക്ര.), അബ്ദുറഹീം വഴിക്കടവ് (ട്രഷ.), വകുപ്പ് സെക്രട്ടറിമാർ: മുഹമ്മദ് ത്വാരിഖ് (ദഅവ), റഹീസ് വേങ്ങര (എഡ്യൂക്കേഷൻ), മിസ്ഹബ് അഹ്മദ് (ഐ.ടി,ഓഡിയോ ആൻറ് വീഡിയോ), അബ്ദുൽ ജലീൽ മാളിയേക്കൽ (സോഷ്യൽ വെൽഫെയർ), അഹ്മദ് മുഹ്സിൻ (മീഡിയ ആൻറ് പബ്ലിസിറ്റി), സുനീർ പുളിക്കൽ, നബീൽ പാലപ്പറ്റ, അബ്ദുറഷീദ് ചേരൂർ, സുഹൈൽ ചെമ്മാട്, റഫീഖ് സുല്ലമി, അബ്ദുൽ ഗഫൂർ പൂങ്ങാടൻ (സെൻട്രൽ കൗൺസിൽ അംഗങ്ങൾ). 21 അംഗ പ്രവർത്തക സമിതിയും നിലവിൽ വന്നതായി സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.