കെ.​എം.​സി.​സി ജി​ദ്ദ തി​രൂ​ര​ങ്ങാ​ടി മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഹ​ജ്ജ് വ​ള​ൻ​റി​യ​ർ​മാ​ർ​ക്കു​ള്ള ആ​ദ​ര​വും തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യാ​ഘോ​ഷ​വും അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

തി​രൂ​ര​ങ്ങാ​ടി കെ.​എം.​സി.​സി വി​ജ​യാ​ഘോ​ഷ​വും ആ​ദ​ര​വും

ജി​ദ്ദ: കെ.​എം.​സി.​സി ജി​ദ്ദ തി​രൂ​ര​ങ്ങാ​ടി മ​ണ്ഡ​ലം ക​മ്മി​റ്റി ഹ​ജ്ജ് വ​ള​ൻ​റി​യ​ർ​മാ​ർ​ക്കു​ള്ള ആ​ദ​ര​വും തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു. കെ.​എം.​സി.​സി ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു.മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ ജാ​ഫ​ർ വെ​ന്നി​യൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​പി. മു​സ്ത​ഫ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പു​ണ്യ​ന​ഗ​രി​യി​ലെ​ത്തി​യ ഹ​ജ്ജ് തീ​ർ​ഥാ​ട​ക​ർ​ക്ക് മി​ക​ച്ച സേ​വ​നം കാ​ഴ്ച​വെ​ച്ച, തി​രൂ​ര​ങ്ങാ​ടി മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു​ള്ള ഹ​ജ്ജ് വ​ള​ൻ​റി​യ​ർ​മാ​രെ ച​ട​ങ്ങി​ൽ പ്ര​ത്യേ​കം ആ​ദ​രി​ച്ചു. സീ​തി കൊ​ള​ക്കാ​ട​ൻ, പി.​കെ. സു​ഹൈ​ൽ, അ​ബ്​​ദു​സ്സ​മ​ദ് പൊ​റ്റ​യി​ൽ, ഇ​ബ്രാ​ഹിം​കു​ട്ടി ന​ന്ന​മ്പ്ര, സ​ക​രി​യ, റ​ഫീ​ഖ് പ​ന്താ​ര​ങ്ങാ​ടി, റ​ഫീ​ഖ് കൂ​ള​ത്ത് എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള മ​ണ്ഡ​ലം നേ​താ​ക്ക​ളും വി​വി​ധ മു​നി​സി​പ്പ​ൽ-​പ​ഞ്ചാ​യ​ത്ത് ഭാ​ര​വാ​ഹി​ക​ളും ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു.

മ​ണ്ഡ​ലം, മു​നി​സി​പ്പ​ൽ, പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​ക​ളി​ലെ നി​ര​വ​ധി ഭാ​ര​വാ​ഹി​ക​ളും പ്ര​വ​ർ​ത്ത​ക​രും പ​രി​പാ​ടി​യി​ൽ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തു. കേ​ര​ള സ​ർ​ക്കാ​ർ ല​ഹ​രി മാ​ഫി​യ​ക്കെ​തി​രെ ന​ട​പ്പാ​ക്കു​ന്ന ‘ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ’ പ​ദ്ധ​തി​ക്ക് യോ​ഗം പൂ​ർ​ണ ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു.യു​വ​ജ​ന​ങ്ങ​ളെ ല​ഹ​രി​ക്കെ​തി​രെ ബോ​ധ​വ​ത്ക​രി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്ന് യോ​ഗം ആ​ഹ്വാ​നം ചെ​യ്യു​ക​യും ചെ​യ്തു. മ​ണ്ഡ​ലം സെ​ക്ര​ട്ട​റി റ​ഷീ​ദ് കോ​ഴി​ക്കോ​ട​ൻ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ നൂ​ർ മു​ഹ​മ്മ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Tirurangadi KMCC victory celebration and felicitation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.