റിയാദിലെ സഫാ മക്ക പോളിക്ലിനിക്കിൽ ദേശീയ ഡോക്ടേഴ്സ് ദിനം ആചരിച്ചപ്പോൾ
റിയാദ്: ഇന്ത്യൻ ദേശീയ ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് ബത്ഹയിലെ സഫാ മക്ക പോളിക്ലിനിക്കിൽ പ്രത്യേക ദിനാചരണം സംഘടിപ്പിച്ചു. മെഡിക്കൽ ഡയറക്ടർ ഡോ. സെബാസ്റ്റ്യൻ, സീനിയർ ചിൽഡ്രൻസ് സ്പെഷ്യലിസ്റ്റ് ഡോ. ബാലകൃഷ്ണൻ, അഡ്മിനിസ്ട്രേഷൻ മാനേജർ ഫഹദ് അൽ അനസി എന്നിവർ ചേർന്ന് ചടങ്ങിൽ കേക്ക് മുറിച്ചു.
തുടർന്ന് ഡോക്ടേഴ്സ് ദിനത്തിെൻറ പ്രാധാന്യത്തെക്കുറിച്ച് ഡോ. ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. പ്രശസ്തനായ ഭിഷഗ്വരനും പശ്ചിമ ബംഗാളിെൻറ മുൻ മുഖ്യമന്ത്രിയുമായിരുന്ന ഡോ. ബി.സി. റോയിയുടെ ഓർമക്കായാണ് ജൂലൈ ഒന്ന് ദേശീയ ഡോക്ടേഴ്സ് ദിനമായി തിരഞ്ഞെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിെൻറ ജനനവും മരണവും ഒരേ തീയതിയിലായിരുന്നു (ജൂലൈ 1) എന്നത് ഈ ദിവസത്തിെൻറ സവിശേഷതയാണ്. 1991 മുതലാണ് ഇന്ത്യയിൽ ഔദ്യോഗികമായി ഈ ദിവസം ഡോക്ടേഴ്‌സ് ദിനമായി ആചരിക്കാൻ തുടങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ ഡോ. സെബാസ്റ്റ്യൻ, ഡോ. മുഹമ്മദ് ലബ്ബ എന്നിവരും ആശംസകൾ നേർന്നു സംസാരിച്ചു. ഡോ. തമ്പാൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ ഡോ. മുനീറ, ഡോ. അരീജ്, ഡോ. മുഹമ്മദ് ഗുലാം, ഡോ. ഹസ്സൻ മുഹമ്മദ്, ഡോ. ഗോപേഷ് തുടങ്ങിയ ഡോക്ടർമാരും വിവിധ പാരാമെഡിക്കൽ ജീവനക്കാരും മറ്റ് സ്റ്റാഫുകളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.