ബിലാൽ റബാഹ്, അഹ്മദ് അമ്മാർ, ഹന സുൽത്താന, ഹലീമ റഫീഖ്, ഐഷ ഇബ്രാഹിം, സിഷാൻ മുഹമ്മദ്, റിയാഹ് റിസ്വാൻ (അഞ്ചാം ക്ളാസ്), ബിലാൽ മുഹമ്മദ് ബാദുഷ, ഹന നിസാർ, സുമയ്യ അജീബ്, ഇർഫാൻ ഖാൻ (ഏഴാം ക്ളാസ്)
ജുബൈൽ: കേരളാ നദ്വത്തുൽ മുജാഹിദീൻ (കെ.എൻ.എം) വിദ്യാഭ്യാസ ബോർഡ് നടത്തിയ അഞ്ച്, ഏഴ് ക്ലാസുകളിലെ പൊതുപരീക്ഷയിൽ ജുബൈൽ അൽ മനാർ മദ്റസക്ക് നൂറുശതമാനം വിജയം. അഞ്ചാം ക്ലാസിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ ബിലാൽ റബാഹ് അൽ അൻസാർ, അഹ്മദ് അമ്മാർ അഷ്റഫ്, ഹന സുൽത്താന ഹരീസ്, ഹലീമ റഫീഖ്, ഐഷ ഇബ്റാഹീം, സിഷാൻ മുഹമ്മദ് ആഷിഖ്, രിയാഹ് റിസ്വാൻ എന്നിവരും, ഏഴാം ക്ലാസിൽ നിന്ന് ഉന്നത വിജയം നേടിയ ബിലാൽ മുഹമ്മദ് ബാദുഷ, ഹന്ന നിസാർ, സുമയ്യ അജീബ്, ഇർഫാൻ ഖാൻ എന്നിവരും മദ്റസയുടെ അഭിമാനമായി.
വിജയികളെ ജുബൈൽ ഇന്ത്യൻ ഇസ്ലാഹീ സെൻറർ എക്സിക്യൂട്ടീവ് കമ്മിറ്റി അഭിനന്ദിച്ചു. പ്രിൻസിപ്പൽ അബീറ സ്വലാഹിയ്യയുടെ നേതൃത്വത്തിലുള്ള അധ്യാപകരുടെ ശ്രമവും രക്ഷിതാക്കളുടെ സഹകരണവുമാണ് വിജയത്തിന് പിന്നിലെന്ന് കൺവീനർമാരായ ആഷിഖ് മാത്തോട്ടം, അമീർ അസ്ഹർ എന്നിവർ പ്രസ്താവിച്ചു.
കഴിഞ്ഞ മൂന്നരപ്പതിറ്റാണ്ടായി ജുബൈൽ ഇന്ത്യൻ ഇസ്ലാഹീ സെൻററിെൻറ കീഴിൽ പ്രവർത്തിക്കുന്ന മദ്റസയിൽ, കെ.ജി മുതൽ ഏഴാം ക്ലാസ് വരെയുള്ള 2026-27 വർഷത്തെ പുതിയ അഡ്മിഷനുകൾ ആരംഭിച്ചിട്ടുണ്ട്. വിവരങ്ങൾക്ക്: 0570320208, 0556504192, 0553258175.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.