ത​ബൂ​ക്ക് കെ.​എം.​സി.​സി സു​വ​നീ​ർ ക​വ​ർ പ്ര​കാ​ശ​നം മു​ജീ​ബ് റ​ഹ്‌​മാ​ൻ കൂ​ത്തു​പ​റ​മ്പ് നി​ർ​വ​ഹി​ക്കു​ന്നു

‘ഹി​ജാ​സ് മ​രു​ഭൂ’ ച​രി​ത്ര​ഗ്ര​ന്ഥ​ത്തി​െൻറ ക​വ​ർ പ്ര​കാ​ശ​നം ചെ​യ്തു

ത​ബൂ​ക്: സൗ​ദി കെ.​എം.​സി.​സി​യു​ടെ 50ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ത​ബൂ​ക്ക് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ത​യാ​റാ​ക്കു​ന്ന സ​മ​ഗ്ര ച​രി​ത്ര റ​ഫ​റ​ൻ​സ് ഗ്ര​ന്ഥ​മാ​യ ‘ഹി​ജാ​സ് മ​രു​ഭൂ’​വി​െൻറ ക​വ​ർ പ്ര​കാ​ശ​നം അ​ൽ അ​റാ​ബ് റ​സ്​​റ്റാ​റ​ൻ​റ്​ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു.

സ​മ​ദ് ആ​ഞ്ഞി​ലി​ങ്ങാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് മാ​നേ​ജ​ർ മു​ജീ​ബ് റ​ഹ്​​മാ​ൻ കൂ​ത്തു​പ​റ​മ്പ്​ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.സൗ​ദി കെ.​എം.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി സാം​സ്കാ​രി​ക സ​മി​തി ചെ​യ​ർ​മാ​ൻ മാ​ലി​ക്ക് മ​ക്ബൂ​ൽ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​വാ​സ​ലോ​ക​ത്ത് അ​മ്പ​താ​ണ്ടി​െൻറ നി​റ​വി​ൽ നി​ൽ​ക്കു​ന്ന കെ.​എം.​സി.​സി​യു​ടെ ച​രി​ത്ര​വും ത​ബൂ​ക്കി​െൻറ ഓ​ർ​മ​ക​ളും വ​രും​ത​ല​മു​റ​യ്ക്കാ​യി ക​രു​തി​വെ​ക്കേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​െൻറ ആ​വ​ശ്യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. ച​ട​ങ്ങി​ൽ ഇ​സ്മാ​ഈ​ൽ പു​ള്ളാ​ട്ട് പു​സ്ത​ക​ത്തി​െൻറ വി​ശ​ദീ​ക​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​ജീ​ർ വാ​ഴ​പ്പ​ണ​യി​ൽ, ഉ​ബൈ​സ് മു​സ്ത​ഫ, ശി​ഹാ​ബു​ദീ​ൻ ഫൈ​സി, സാ​ജി​ദ ടീ​ച്ച​ർ, ഷി​ഫ്ന സാ​ബി​ഖ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു സം​സാ​രി​ച്ചു. അ​ലി വെ​ട്ട​ത്തൂ​ർ, സാ​ലി പ​ട്ടി​ക്കാ​ട്, ഗ​ഫൂ​ർ പു​തു​പൊ​ന്നാ​നി, സ​ക്കീ​ർ മ​ണ്ണാ​ർ​മ​ല, ബീ​രാ​ൻ കു​ട്ടി കു​മ്മി​ണി​പ​റ​മ്പ്, കാ​ദ​ർ ഇ​രി​ട്ടി, ക​ബീ​ർ പൂ​ച്ചാ​മം, യാ​സ​ർ അ​ൽ അം​രി, റ​ഷീ​ദ് വേ​ങ്ങൂ​ർ, ബ​ഷീ​ർ വാ​ഴ​ക്കാ​ട്, സ​രീ​ഷ് വെ​ട്ടു​പാ​റ, സ​നോ​ജ് കീ​ഴാ​റ്റൂ​ർ, ഖാ​ജാ ജി​സ്തി എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. നാ​യി​ഫ് കൂ​റ്റം​പാ​റ ഖി​റാ​അ​ത്ത്​ നി​ർ​വ​ഹി​ച്ചു. ഫ​സ​ൽ എ​ട​പ്പ​റ്റ സ്വാ​ഗ​ത​വും അ​ലി വെ​ട്ട​ത്തൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Cover of the historical book 'Hijaz Marubhoo' released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.