ദമ്മാമിൽ വാണിജ്യ സ്ഥാപനത്തിലുണ്ടായ തീപിടിത്തം സിവിൽ ഡിഫൻസ് റെസ്ക്യൂ ടീമുകൾ അണയ്ക്കുന്നു
ദമ്മാം: കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിൽ വാണിജ്യ സ്ഥാപനത്തിലുണ്ടായ തീപിടിത്തം സിവിൽ ഡിഫൻസ് റെസ്ക്യൂ ടീമുകൾ വിജയകരമായി അണച്ചു.
കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. വിവരമറിഞ്ഞയുടൻ സിവിൽ ഡിഫൻസിെൻറ പ്രത്യേക സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയും തീ നിയന്ത്രണവിധേയമാക്കുകയുമായിരുന്നു.
അപകടത്തിൽ സ്ഥാപനത്തിന് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിലും, ആർക്കും പരിക്കുകളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ഔദ്യോഗികമായി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.