Posted On
date_range Updated On
date_range വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി
ജിദ്ദ: മലപ്പുറം വേങ്ങര പരപ്പിൽപ്പാറ സ്വദേശി കല്ലിടുമ്പിൽ പിലാക്കൽ നാസർ (55) ജോലിസ്ഥലത്ത് വെച്ച് ഹൃദയാഘാതം മൂലം നിര്യാതനായി. 28 വർഷമായി പ്രവാസിയായ ഇദ്ദേഹം ജിദ്ദ അൽഖുംറയിൽ അൽഅമൽ ഐസ്ക്രീം കമ്പനിയിലെ ജീവനക്കാരനായിരുന്നു.
പിതാവ്: പരേതനായ കുഞ്ഞിമൊയ്തീൻ. ഭാര്യ: ഫെമിന. മക്കൾ: നിബ്രാസുൽ ഹഖ്, നിയാസുൽ ഹഖ്, നിഹാല, സഹോദരങ്ങൾ: പരേതനായ അലവികുട്ടി, അബ്‌ദുൽ സലാം, ശംസുദ്ധീൻ, സൈനബ, സഫിയ. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. സഹായങ്ങൾക്ക് കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ് പ്രവർത്തകർ കൂടെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.