Posted On
date_range Updated On
date_range ഖാംനഈയുടെ നിര്യാണം: ഇറാൻ പ്രസിഡൻറിനെ നേരിട്ട് അനുശോചനം അറിയിച്ച് സൗദി ഭരണകൂടം
തെഹ്റാൻ: അന്തരിച്ച ഇറാൻറ മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ നിര്യാണത്തിൽ സൗദി അറേബ്യൻ ഭരണകൂടത്തിെൻറ അഗാധമായ ദുഃഖവും അനുശോചനവും സൗദി വിദേശകാര്യ ഉപമന്ത്രി എൻജി. വലീദ് അൽ ഖുറൈജി ഇറാൻ പ്രസിഡൻറിനെ നേരിട്ട് അറിയിച്ചു. സൽമാൻ രാജാവ്, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ എന്നിവരുടെ ഔദ്യോഗിക അനുശോചന സന്ദേശമാണ് അദ്ദേഹം ഇറാൻ പ്രസിഡൻറ് ഡോ. മസൂദ് പെസഷ്കിയാന് കൈമാറിയത്.
വെള്ളിയാഴ്ച ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ സംഘടിപ്പിച്ച ഔദ്യോഗിക അനുസ്മരണ ചടങ്ങിൽ സൗദി അറേബ്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തു സംസാരിക്കവേയാണ് വിദേശകാര്യ ഉപമന്ത്രി സൗദി നേതൃത്വത്തിെൻറ അനുശോചനം നേരിട്ടറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.