നി​രോ​ധി​ത ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് മ​ത്സ്യ​ബ​ന്ധ​നം: ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​ക​ൾ പി​ടി​യി​ൽ

മ​ക്ക: മ​ക്ക പ്ര​വി​ശ്യ​യി​ലെ അ​ൽ ലൈ​ത്തി​ൽ നി​രോ​ധി​ത ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ ആ​റ് വി​ദേ​ശി​ക​ളെ ബോ​ർ​ഡ​ർ ഗാ​ർ​ഡ്സ് പി​ടി​കൂ​ടി. ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​ക​ളാ​യ ആ​റു​പേ​രാ​ണ് അ​ൽ ലൈ​ത്ത് ഗ​വ​ർ​ണ​റേ​റ്റ് ബോ​ർ​ഡ​ർ ഗാ​ർ​ഡ്സ് തീ​ര​ദേ​ശ പ​ട്രോ​ളി​ങ് സം​ഘ​ത്തി​െൻറ പി​ടി​യി​ലാ​യ​ത്.

സൗ​ദി അ​റേ​ബ്യ​യു​ടെ സ​മു​ദ്ര​മേ​ഖ​ല​ക​ളി​ൽ ജോ​ലി​ക​ളി​ലും വി​നോ​ദ​ങ്ങ​ളി​ലും ഏ​ർ​പ്പെ​ടു​ന്ന​വ​ർ​ക്കാ​യി രാ​ജ്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള സു​ര​ക്ഷാ-​നി​യ​മ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച​തി​നാ​ണ് ഇ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത​ത്. ആ​വ​ശ്യ​മാ​യ ഔ​ദ്യോ​ഗി​ക അ​നു​മ​തി​യി​ല്ലാ​തെ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ​തും വേ​ട്ട​യ്ക്കാ​യി നി​രോ​ധി​ത ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച​തു​മാ​ണ് ഇ​വ​ർ ചെ​യ്ത കു​റ്റം. പി​ടി​യി​ലാ​യ​വ​ർ​ക്കെ​തി​രെ ബ​ന്ധ​പ്പെ​ട്ട മ​റ്റ് സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​മാ​യി ഏ​കോ​പി​പ്പി​ച്ച് ആ​വ​ശ്യ​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

രാ​ജ്യ​ത്തെ ജ​ല​വി​ഭ​വ​ങ്ങ​ളും സ​മു​ദ്ര​ജീ​വി സ​മ്പ​ത്തും സം​ര​ക്ഷി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​ങ്ങ​ളും നി​ർ​ദ്ദേ​ശ​ങ്ങ​ളും എ​ല്ലാ​വ​രും ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് ബോ​ർ​ഡ​ർ ഗാ​ർ​ഡ്സ് വീ​ണ്ടും ഓ​ർ​മി​പ്പി​ച്ചു. പ​രി​സ്ഥി​തി​ക്കോ വ​ന്യ​ജീ​വി​ക​ൾ​ക്കോ നാ​ശ​മു​ണ്ടാ​ക്കു​ന്ന​തോ നി​യ​മ​വി​രു​ദ്ധ​മാ​യ​തോ ആ​യ ഏ​തൊ​രു ലം​ഘ​ന​വും ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ ഉ​ട​ൻ ത​ന്നെ അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ക്ക​ണം.

മ​ക്ക, മ​ദീ​ന, റി​യാ​ദ്, കി​ഴ​ക്ക​ൻ പ്ര​വി​ശ്യ എ​ന്നീ മേ​ഖ​ല​ക​ളി​ൽ ഉ​ള്ള​വ​ർ 911 എ​ന്ന ന​മ്പ​റി​ലും, സൗ​ദി​യി​ലെ മ​റ്റ് പ്ര​വി​ശ്യ​ക​ളി​ൽ ഉ​ള്ള​വ​ർ 994 എ​ന്ന ന​മ്പ​റി​ലും ബ​ന്ധ​പ്പെ​ട്ട് വി​വ​ര​ങ്ങ​ൾ കൈ​മാ​റേ​ണ്ട​താ​ണ്. ഇ​ത്ത​രം വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​വ​രു​ടെ വ്യ​ക്തി​വി​വ​ര​ങ്ങ​ൾ പൂ​ർ​ണ്ണ​മാ​യും ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കു​മെ​ന്നും, വി​വ​രം ന​ൽ​കു​ന്ന വ്യ​ക്തി​ക്ക് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് യാ​തൊ​രു​വി​ധ നി​യ​മ​പ​ര​മാ​യ ഉ​ത്ത​ര​വാ​ദി​ത്ത​വും ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ലെ​ന്നും ബോ​ർ​ഡ​ർ ഗാ​ർ​ഡ്സ് വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Fishing using prohibited equipment: Bangladesh nationals arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.