പ്രതീകാത്മക ചിത്രം
റിയാദ്: സൗദി മധ്യ പ്രവിശ്യയുടെ വിവിധ പ്രദേശങ്ങളിൽ നാളെ (ചൊവ്വാഴ്ച) അതിരൂക്ഷമായ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. അന്തരീക്ഷ താപനില 47 മുതൽ 48 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്നാണ് പ്രവചനം.
തലസ്ഥാന നഗരിയായ റിയാദിന് പുറമെ ദറഇയ, താദിഖ്, ഹുറൈമില, റുമാഅ്, ദുർമ, മറാത്ത്, അൽ ഹരീഖ്, അൽ ഖർജ്, അൽ ദിലം, ഹൂത്ത ബനീ തമീം, അൽ മുസാഹ്മിയ്യ, ദവാദ്മി, അൽ റൈൻ, അൽ ഖുവൈഇയ്യ, അഫീഫ്, അൽ അഫ്ലാജ്, അൽ സുലയ്യിൽ എന്നീ ഗവർണറേറ്റുകളെയും ഈ കടുത്ത ചൂട് ബാധിക്കും.
ചൊവ്വാഴ്ച രാവിലെ ഒൻപതിന് ആരംഭിക്കുന്ന ഉഷ്ണതരംഗം വൈകീട്ട് ഏഴ് വരെ നീണ്ടുനിൽക്കും. അതിനാൽ നിർദ്ദേശിച്ച സമയങ്ങളിൽ പ്രദേശവാസികളും പുറത്തിറങ്ങുന്നവരും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.