ഐ.​സി.​എ​ഫ് ഖ​മീ​സ് മു​ശൈ​ത്ത് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സ്നേ​ഹ​സം​ഗ​മം അ​ബ്ദു​ൽ ജ​ലീ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ഐ.സി.എഫ് സ്നേഹസംഗമം നടത്തി

അബഹ: 'തിരുനബി പ്രപഞ്ചത്തിന്റെ വെളിച്ചം'എന്ന പ്രമേയത്തിൽ ഐ.സി.എഫ് ഖമീസ് മുശൈത്ത് സെൻട്രൽ കമ്മിറ്റി സ്നേഹസംഗമം ശിഫ പോളിക്ലിനിക് മാനേജർ അബ്ദുൽ ജലീൽ ഉദ്ഘാടനം ചെയ്തു. ഐ.സി.എഫ് നാഷനൽ വെൽഫെയർ പ്രസിഡൻറ് മഹ്മൂദ് സഖാഫി അധ്യക്ഷത വഹിച്ചു.മഖ്ദൂം സഖാഫി ആലപ്പുഴ മുഖ്യപ്രഭാഷണം നടത്തി. വിദ്യാർഥികളുടെ വിവിധ കലാമത്സരങ്ങളും വിവിധ വിഷയങ്ങളെ ആസ്പദമാക്കി ഹാദിയ പഠന സംഗമവും നടന്നു.

ബഷീർ (കെ.എം.സി.സി), സ്വാദിഖ് ഫൈസി (എസ്.ഐ.സി), അബ്ദുസ്സലാം കുറ്റ്യാടി ഐ.സി.എഫ്, അബൂബക്കർ (കെ.സി.എഫ്), സൈനുദ്ദീൻ അമാനി അബഹ, അബ്ദുൽ അസീസ്, ഉസ്മാൻ സഖാഫി, സത്താർ പതിമംഗലം ഡോ. ഫൈസൽ അബ്ദുല്ല ഇർഫാനി തുടങ്ങിയവർ സംബന്ധിച്ചു. മുഹമ്മദ് ലത്തീഫി സ്വാഗതവും റഹ്മത്തുല്ല പട്ടിക്കാട് നന്ദിയും പറഞ്ഞു.

Tags:    
News Summary - ICF held a meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.