Posted On
date_range Updated On
date_range ഹൃദയാഘാതം; കൊല്ലം സ്വദേശി റിയാദിൽ മരിച്ചു
റിയാദ്: ഹൃദയാഘാതത്തെത്തുടർന്ന് കൊല്ലം സ്വദേശി റിയാദിൽ മരിച്ചു. പത്തനാപുരം പട്ടാഴി സ്വദേശി ബിജു ജോർജ്ജ് (54) ആണ് മരിച്ചത്. റിയാദ് എക്സിറ്റ് 30 തുവൈക്കിൽ സൂപ്പർ മാർക്കറ്റ് ജീവനക്കാരനായിരുന്നു. പിതാവ്: പരേതനായ ജോർജ്ജ്, മാതാവ്: തങ്കമ്മ, ഭാര്യ: മിനി ബിജു, മകൻ: അഖിൽ ബിജു.
നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിക്കും. നടപടികൾ പൂർത്തിയാക്കാൻ റിയാദ് കെ.എം.സി.സി വെൽഫയർ വിങ് ചെയർമാൻ സിദ്ധീഖ് തുവ്വൂർ, കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി ഫിറോസ് ഖാൻ കൊട്ടിയം എന്നിവർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.