Posted On
date_range Updated On
date_range സൗദിയിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു
അൽ അഹ്സ: സൗദി അറേബ്യയിലെ അൽ അഹ്സയിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. തിരുവനന്തപുരം കോട്ടൂർ സ്വദേശി ബിനുകുമാറാണ് (43) അൽജാബറിലെ താമസ സ്ഥലത്ത് മരിച്ചത്. ഒരു കമ്പനിയിൽ നിർമാണ തൊഴിലാളിയായിരുന്നു. രാവിലെ ജോലിക്ക് എത്താൻ വൈകിയതിനെ തുടർന്ന് സഹപ്രവർത്തകർ താമസസ്ഥലത്ത് വന്നു നോക്കിയപ്പോഴാണ് കസേരയിൽ ബോധമറ്റ നിലയിൽ
ഇരിക്കുന്നത് കണ്ടത്. ആശുപത്രിയിൽ എത്തിക്കുേമ്പാഴേക്കും മരിച്ചിരുന്നു. ഭാര്യ: അനിതകുമാരി. മക്കൾ: അഖിൽ, ആതിര. മൃതദേഹം അൽ അഹ്സ കിങ് ഫഹദ് ആശുപത്രി മോർച്ചറിയിൽ. തിങ്കളാഴ്ച മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് നവയുഗം ജീവകാരുണ്യ വിഭാഗം പ്രതിനിധി ഹൂസൈൻ കുന്നിക്കോട് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.