Posted On
date_range Updated On
date_range ഹൃദയാഘാതം; മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു
ജിദ്ദ: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു. പുൽപ്പറ്റ തൃപനച്ചി പാലക്കാട് കാവുങ്ങപ്പാറ സ്വദേശി പനോളി അബ്ദുൽ സലാം എന്ന മാനു (43) ആണ് മരിച്ചത്.
ജിദ്ദ ബവാദിയിൽ മിനി മാർക്കറ്റ് (ബക്കാല) ജീവനക്കാരനായിരുന്ന ഇദ്ദേഹം ഇർഫാൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. 20 വർഷത്തോളമായി പ്രവാസിയാണ്. പിതാവ്: മൊയ്തീൻ കുട്ടി. മാതാവ്: ആമിന. ഭാര്യ: സനിയ.
മക്കൾ: ഷാമിൽ, ഫാത്തമ ദിൽന, ഫാത്തിമ മിസ്‌ല, ഫാത്തിമ ദിയ. മരണാനന്തര സഹായങ്ങൾക്കും മറ്റും കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ്ങ് പ്രവർത്തകർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.