Posted On
date_range Updated On
date_range ഹൃദയാഘാതം; കാസർകോട് സ്വദേശി ജിസാനിൽ മരിച്ചു
ജിസാൻ: ഹൃദയാഘാതത്തെത്തുടർന്ന് കാസർകോട് സ്വദേശി ജിസാനിനടുത്ത് അബു അരിഷിൽ മരിച്ചു. ആലമ്പാടി പഞ്ചിക്കൽ മുഹമ്മദിന്റെ മകൻ ബുഖാരിയാണ് (41) മരിച്ചത്.
അബു അരിഷിൽ ബഖാല ജീവനക്കാരനായിരുന്നു. ജോലിക്കിടെ ഹൃദയാഘാതം സംഭവിച്ച് കുഴഞ്ഞു വീഴുകയായിരുന്നു. സമീപത്തെ കടകളിൽ ജോലി ചെയ്യുന്ന ജീവനക്കാർ ഉടൻ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അവധി കഴിഞ്ഞു ഒരു മാസം മുമ്പാണ് ഇദ്ദേഹം തിരിച്ചെത്തിയത്.
നാട്ടിൽ ഭാര്യയും മൂന്ന് മക്കളുമുണ്ട്. മൃതദേഹം ജിസാൻ, അബു അരിഷ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരണാനന്തര നടപടിക്രമങ്ങൾ സാമൂഹിക പ്രവർത്തകൻ ഹാരിസ് കല്ലായിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.