യാംബു: പുതുവർഷത്തെ വരവേറ്റ് വേറിട്ട വിഭവങ്ങളുമായി പുറത്തിറങ്ങിയ ഗൾഫ് മാധ്യമം 'കുടുംബം ഹാപ്പിനസ്' എഡിഷെൻറ യാംബു മേഖലാതല പ്രകാശനം നടന്നു. യാംബു സമ മെഡിക്കൽ കോംപ്ലക്സിൽ നടന്ന ചടങ്ങിൽ ഡോ. മാവിയ അബ്ദുൽ അസീസ് പ്രകാശനം നിർവഹിച്ചു.
ഡോ. അമൽ ഫഹദ് മാഗസിൻ സമർപ്പണം നടത്തി. സമ മെഡിക്കൽ കോപ്ലക്സ് ഓപറേഷൻ മാനേജർ സുഹൈബ് നായക്കൻ, ബി.എം. നാസർ കരുനാഗപ്പള്ളി, നജീബ് ഖാൻ തിരുവനന്തപുരം, ഫൈസൽ ബാബു പത്തപ്പിരിയം എന്നിവർ സംസാരിച്ചു. ഗൾഫ് മാധ്യമം യാംബു ലേഖകൻ അനീസുദ്ദീൻ ചെറുകുളമ്പ് പരിപാടി നിയന്ത്രിച്ചു. തനിമ യാംബു, മദീന സോണൽ സെക്രട്ടറി സലിം വേങ്ങര സമാപന പ്രസംഗം നടത്തി.
യാംബുവിലെ മലയാളി സമൂഹത്തിന് ആതുര സേവനരംഗത്ത് മികച്ച നേട്ടങ്ങൾ നൽകുന്ന സമ മെഡിക്കൽ കോംപ്ലക്സിലെ പരിചയസമ്പന്നയായ ആദ്യ മലയാളി ഡോക്ടറായ ഡോ. മാവിയ അബ്ദുൽ അസീസ് മാഗസിൻ പ്രകാശനം നിർവഹിച്ചതിൽ ഏറെ ചാരിതാർഥ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രണ്ടു വാല്യങ്ങളിലായി പ്രസിദ്ധീകരിച്ച മാഗസിൻ കെട്ടിലും മട്ടിലും ഉള്ളടക്കത്തിലും ഏറെ മികവ് പുലർത്തുന്നതാണ്. വിവിധ ഹെൽത്ത് ടിപ്പുകൾ, പാരൻറിങ്, അനുഭവക്കുറിപ്പുകൾ തുടങ്ങി എല്ലാ വിഭാഗം ആളുകൾക്കും വായിക്കാനുള്ള വിഭവങ്ങൾ ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ജീവിതത്തിനും മനസ്സിനും മുറിവേൽപ്പിച്ച മഹാമാരിയുടെ നിഴലിൽ നിന്ന് പുറത്തുകടക്കാൻ വഴികാണിക്കുന്ന ഉപകാരപ്രദമായ ലേഖനങ്ങൾ അടങ്ങുന്ന 'ഹാപ്പിനസ്' എന്ന ബുക്ലെറ്റും മാഗസിനൊപ്പമുണ്ട്. 10 റിയാലാണ് വില. യാംബുവിൽ കോപ്പി ആവശ്യമുള്ളവർക്ക് 0542313294 എന്ന നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.