യു.​ഡി.​എ​ഫി​ന് വി​സ്മ​യ​ വി​ജ​യം ഉ​ണ്ടാ​വും -ജു​ബൈ​ൽ ഒ.​ഐ.​സി.​സി

ജു​ബൈ​ൽ: കേ​ര​ള നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ഴി​മ​തി​യും സ്വ​ജ​ന​പ​ക്ഷ​പാ​ത​വും സ്വ​ർ​ണ​ക്കൊ​ള്ള​യും ന​ട​ത്തി സം​സ്ഥാ​ന​ത്തെ ത​ക​ർ​ച്ച​യി​ലേ​ക്ക് ന​യി​ച്ച ജ​ന​വി​രു​ദ്ധ ഭ​ര​ണ​ത്തി​ന് അ​റു​തി​യാ​കു​മെ​ന്നും, നൂ​റി​ല​ധി​കം സീ​റ്റു​ക​ൾ നേ​ടി യു.​ഡി.​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​രു​മെ​ന്നും ഒ.​ഐ.​സി.​സി ജു​ബൈ​ൽ പ്ര​സ്താ​വി​ച്ചു.

ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷ​ത്തെ ഭ​ര​ണ​ത്തി​ൽ വി​ദ്യാ​ഭ്യാ​സം, തൊ​ഴി​ൽ, കൃ​ഷി, വ്യ​വ​സാ​യം തു​ട​ങ്ങി സ​മ​സ്ത മേ​ഖ​ല​ക​ളും ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണ്. പി.​എ​സ്.​സി റാ​ങ്ക് ലി​സ്റ്റി​ൽ ഒ​ന്നാ​മ​തെ​ത്തി​യ​വ​ർ​ക്കു​പോ​ലും ജോ​ലി ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യം കേ​ര​ള ച​രി​ത്ര​ത്തി​ൽ മു​മ്പു​ണ്ടാ​യി​ട്ടി​ല്ല.

സം​സ്ഥാ​ന​ത്തെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യും പ്ര​തി​സ​ന്ധി​യി​ലാ​ണ്. ഗ​വ​ർ​ണ​റും സ​ർ​ക്കാ​റും ത​മ്മി​ലു​ള്ള ത​ർ​ക്ക​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല ഭ​ര​ണ​ത്തെ ത​രി​പ്പ​ണ​മാ​ക്കി. യു​വ​ജ​ന​ങ്ങ​ൾ വി​ദേ​ശ​ത്തേ​ക്ക് പ​ലാ​യ​നം ചെ​യ്യു​ന്ന ‘ബ്രെ​യി​ൻ ഡ്രെ​യി​ൻ’ കേ​ര​ള​ത്തെ ഒ​രു വൃ​ദ്ധ​സ​ദ​ന​മാ​ക്കി മാ​റ്റു​ക​യാ​ണ്. ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണം വ​രെ കൊ​ള്ള​യ​ടി​ക്ക​പ്പെ​ട്ട ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ, ഭൂ​രി​പ​ക്ഷ-​ന്യൂ​ന​പ​ക്ഷ വ​ർ​ഗീ​യ ശ​ക്തി​ക​ളു​മാ​യി സി.​പി.​എം ഉ​ണ്ടാ​ക്കി​യി​ട്ടു​ള്ള രാ​ഷ്ട്രീ​യ കൂ​ട്ടു​കെ​ട്ടു​ക​ൾ കേ​ര​ള​ത്തി​െൻറ സാ​മൂ​ഹി​ക ഘ​ട​ന​യെ ത​ക​ർ​ക്കു​ന്ന​താ​ണെ​ന്നും ഇ​തി​നെ​തി​രെ ഉ​യ​ർ​ന്നു​വ​രു​ന്ന പൊ​തു​വി​കാ​രം ഭ​ര​ണ​പ​ക്ഷ​ത്തി​െൻറ പ​രാ​ജ​യം ഉ​റ​പ്പാ​ക്കു​മെ​ന്നും വാ​ർ​ത്ത​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്തി​െൻറ ക​ട​ബാ​ധ്യ​ത ഒ​ന്ന​ര ല​ക്ഷം കോ​ടി​യി​ൽ​നി​ന്നും ആ​റ് ല​ക്ഷം കോ​ടി​യാ​യി ഉ​യ​ർ​ത്തി​യ​ത് ഭ​ര​ണ​സ​മി​തി​യു​ടെ കെ​ടു​കാ​ര്യ​സ്ഥ​ത​ക്ക് തെ​ളി​വാ​ണ്. ഈ ​ത​ക​ർ​ച്ച​യി​ൽ​നി​ന്ന് കേ​ര​ള​ത്തെ ര​ക്ഷി​ക്കാ​ൻ പ്രാ​യോ​ഗി​ക പ​ദ്ധ​തി​ക​ളു​മാ​യാ​ണ് യു.​ഡി.​എ​ഫ് ജ​ന​ങ്ങ​ളെ സ​മീ​പി​ക്കു​ന്ന​ത്.

രാ​ഹു​ൽ ഗാ​ന്ധി പ്ര​ഖ്യാ​പി​ച്ച 3,000 രൂ​പ ക്ഷേ​മ പെ​ൻ​ഷ​ൻ, സ്ത്രീ​ക​ൾ​ക്ക് കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ സൗ​ജ​ന്യ യാ​ത്ര, ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ പേ​രി​ൽ 25 ല​ക്ഷം രൂ​പ​യു​ടെ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്, സ്​​റ്റാ​ർ​ട്ട​പ്പു​ക​ൾ​ക്ക് അ​ഞ്ച്​ ല​ക്ഷം രൂ​പ​യു​ടെ പ​ലി​ശ​ര​ഹി​ത വാ​യ്പ, കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് പ്ര​തി​മാ​സം 1,000 രൂ​പ സ​ഹാ​യം എ​ന്നി​വ പ്ര​ക​ട​ന പ​ത്രി​ക​യി​ലെ ശ്ര​ദ്ധേ​യ​മാ​യ വാ​ഗ്ദാ​ന​ങ്ങ​ളാ​ണ്. ഇ​തോ​ടൊ​പ്പം കോ​സ്​​റ്റ​ൽ ഷി​പ്പി​ങ്, ജോ​ബ് വാ​ച്ച് ട​വ​ർ, തൊ​ഴി​ല​ധി​ഷ്ഠി​ത കോ​ഴ്സു​ക​ൾ, ആ​രോ​ഗ്യ​വ​കു​പ്പി​െൻറ പു​ന​രു​ദ്ധാ​ര​ണം എ​ന്നി​വ​യും പ്ര​ക​ട​ന പ​ത്രി​ക​യി​ലു​ണ്ട്. പ്ര​വാ​സി​ക​ൾ​ക്കാ​യി പ്ര​വാ​സി പെ​ൻ​ഷ​ൻ കൃ​ത്യ​മാ​ക്ക​ൽ, വി​മാ​ന​ക്കൂ​ലി നി​യ​ന്ത്ര​ണം, മ​ട​ങ്ങി​വ​രു​ന്ന​വ​ർ​ക്കാ​യി പ​ലി​ശ​ര​ഹി​ത വാ​യ്പ​യും പ്ര​ത്യേ​ക പു​ന​ര​ധി​വാ​സ പാ​ക്കേ​ജും യു.​ഡി.​എ​ഫ് ഉ​റ​പ്പു​ന​ൽ​കു​ന്നു. കേ​ര​ള​ത്തി​െൻറ സ​മ​ഗ്ര​വി​ക​സ​ന​ത്തി​നും ജ​നാ​ധി​പ​ത്യ സം​ര​ക്ഷ​ണ​ത്തി​നു​മാ​യി യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ഒ.​ഐ.​സി.​സി ജു​ബൈ​ൽ ആ​ഹ്വാ​നം ചെ​യ്തു.

Tags:    
News Summary - UDF will have a stunning victory - Jubail OICC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.